ട്രോഫി വച്ചിരിക്കുന്ന സ്റ്റാന്റ് ഉള്‍പ്പെടെ പറക്കാന്‍ തുടങ്ങി. ഇതിനിടെ വില്യംസണ്‍ ട്രോഫി കയ്യിലൊതുക്കിയതുകൊണ്ട് നിലത്ത് വീണില്ല. ട്രോഫി ഞങ്ങള്‍ക്കാണെന്ന രീതിയില്‍ വില്യംസണ്‍ ചിരിയോടെ ചിലത് പറയുന്നുമുണ്ട്.

വെല്ലിംഗ്ടണ്‍: വെള്ളിയാഴ്ച്ചയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇരു ടീമുകളും സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസാണ് ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. കയ്ന്‍ വില്യംസണാണ് ടീമിനെ നയിക്കുക. ടി20 ലോകകപ്പ് കളിച്ച പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്നെര്‍ എന്നിവര്‍ ടി20 മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. മാറ്റ് ഹെന്റി, ടോം ലാഥം എന്നിവര്‍ ഏകദിന പരമ്പരയില്‍ മാത്രം കളിക്കും. ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമിലില്ല. ഇന്ത്യയുടെ ടി20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. 

ഇതിനിടെ വെല്ലിംഗ്ടണില്‍ നിന്ന് നിരാശപ്പെടുത്തുന്ന വാര്‍ത്തയും വന്നിരുന്നു. വെല്ലിംഗ്ടണില്‍ മത്സരം നടക്കുന്ന ദിവസം കനത്തമഴയ്ക്ക് സാധ്യതയെന്നാണ് വാര്‍ത്ത. ഇടയ്ക്കിടെ മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് വെല്ലിംഗ്ടണ്‍ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഇന്ന് നടന്ന ട്രോഫി അനാശ്ചാദന ചടങ്ങിലും മഴയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ട്രോഫി പുറത്തിറക്കാന്‍ കിവീസ് ക്യാപ്റ്റന്‍ വില്യംസണും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ കനത്ത കാറ്റ് വീശുകയായിരുന്നു. ട്രോഫി വച്ചിരിക്കുന്ന സ്റ്റാന്റ് ഉള്‍പ്പെടെ പറക്കാന്‍ തുടങ്ങി. ഇതിനിടെ വില്യംസണ്‍ ട്രോഫി കയ്യിലൊതുക്കിയതുകൊണ്ട് നിലത്ത് വീണില്ല. ട്രോഫി ഞങ്ങള്‍ക്കാണെന്ന രീതിയില്‍ വില്യംസണ്‍ ചിരിയോടെ ചിലത് പറയുന്നുമുണ്ട്. രസകരമായ വീഡിയോ കാണാം... 

മൂൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെള്ളിയാഴ്ച്ച ഇടയ്ക്കിടെ മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് വെല്ലിംഗ്ടണ്‍ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില 14 ഡിഗ്രി വരെ താഴാനും സാധ്യയുണ്ട്.

പിച്ച് റിപ്പോര്‍ട്ട് 

വെല്ലിംഗ്ടണിലെ പിച്ച് പരമ്പരാഗതമായി ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതാണ്. ആദ്യ ടി20യിലും അതിന് മാറ്റമൊനന്നും കാണില്ല. സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെടുമെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കും.

ട്വന്‍റി 20 റാങ്കിംഗ്: റേറ്റിംഗ് ഇടിഞ്ഞിട്ടും സൂര്യകുമാര്‍ തന്നെ രാജാവ്; കുതിച്ച് ഇംഗ്ലീഷ് താരങ്ങള്‍