വിശാഖപട്ടണം: ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. എങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പലപ്പോഴും കോലി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അവരുടെ ആദ്യ ഇന്നിങ്‌സില്‍ ഒരു സംഭവം കോലിയുടെ നയിക്കാനുള്ള കഴിവ് വെളിപ്പെടുത്തുന്നതാണ്. ദക്ഷിണാഫ്രിക്കന്‍ താരം തെംബ ബവൂമയെ പുറത്താക്കിയ രീതിയാണ് വൈറലായിരിക്കുന്നത്.

വിരാട് കോലിയുടെ മാസ്റ്റര്‍ പ്ലാനാണ് ബവൂമയെ പുറത്താക്കിയത്. ഇശാന്ത് ശര്‍മ ആ പ്ലാന്‍ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു. ബവുമ പുറത്തായ ഓവറില്‍ ഇശാന്ത് ആദ്യ നാല് പന്തുകളും ഓഫ്സ്റ്റംപിന് പുറത്താണ് എറിഞ്ഞത്. എന്നാല്‍ അഞ്ചാം പന്ത് ഓഫ്സ്റ്റംപിനുപുത്ത് കുത്തിയിട്ട് ഉള്ളിലേക്ക് വന്നു. ബവൂമ വിക്കറ്റിന് മുന്നില്‍ കുടങ്ങി. സംശമില്ലാതെ അംപയര്‍ ഔട്ട് വിളിച്ചു. റിവ്യൂന് നില്‍ക്കാതെ താരം കയറിപോവുകയായിരുന്നു.

ആ ഒരുപന്തിന് കോലി, ഇശാന്തുമായി സംസാരിക്കുന്നുണ്ടായിരുന്നു. കോലിയുടെ ഉപദേശം ഫലിക്കുകയും ചെയ്തു. ബവൂമ പുറത്താവുമ്പോള്‍ പ്ലാന്‍ ഫലം കണ്ടതിന്റെ സന്തോഷം കോലിയുടെ മുഖത്തുണ്ടായിരുന്നു.