ഹെഡ്, കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി. പിന്നാലെ സ്മിത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ക്യാച്ച് നല്‍കി. മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. വാര്‍ണറെ കുല്‍ദീപ് ഹാര്‍ദിക്കിന്റെ കൈകളിലെത്തിച്ചു.
ചെന്നൈ: ഇന്ത്യക്കെതിരെ വിധിനിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ നന്നായി തുടങ്ങിയ ശേഷം പരുങ്ങുകയാണ് ഓസ്‌ട്രേലിയ. ചെന്നൈ, എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ അഞ്ചിന് 193 എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (33), മിച്ചല്‍ മാര്‍ഷ് (47), സ്റ്റീവ് സ്മിത്ത് (0) എന്നിവരെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ (22), മര്‍നസ് ലബുഷെയ്ന്‍ (28) എന്നിവരെ കുല്‍ദീപ് മടക്കുകയായിരുന്നു. അലക്‌സ് ക്യാരി (30), മാര്‍കസ് സ്‌റ്റോയിനിസ് (24) എന്നിവരാണ് ക്രീസില്‍.
ഹെഡ്, കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി. പിന്നാലെ സ്മിത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ക്യാച്ച് നല്‍കി. മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. വാര്‍ണറെ കുല്‍ദീപ് ഹാര്‍ദിക്കിന്റെ കൈകളിലെത്തിച്ചു. കുല്‍ദീപിനെ ക്രീസ് വിട്ട സിക്‌സടിക്കാനുള്ള ശ്രമത്തിലാണ് വാര്‍ണര്‍ മടങ്ങുന്നത്. വീഡിയോ കാണാം...
പിന്നീട് ലബുഷെയ്‌നും ഇതേ രീതിയില്‍ മടങ്ങി. ക്രീസ് വിട്ടറങ്ങിയ ലബുഷെയ്ന്‍ ലോംഗ് ഓഫില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കുകയായിരുന്നു. വീഡിയോ കാണാം...
നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തി.
പേസര്‍മാരില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടര്‍ന്നപ്പോള്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മറുവശത്ത് രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഓസ്‌ട്രേലിയയും മാറ്റം വരുത്തി. അസുഖ ബാധിതനായ കാമറൂണ്‍ ഗ്രീന്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
