ഡേവിഡ് വാര്‍ണര്‍ (23), മര്‍നസ് ലബുഷെയ്ന്‍ (28), അലക്‌സ് ക്യാരി (38) എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. ഇതില്‍ ക്യാരിയെ മനോഹരമായ പന്തിലാണ് കുല്‍ദീപ് ബൗള്‍ഡാക്കുകയായിരുന്നു.
ചെന്നൈ: ഇന്ത്യക്കെതിരെ വിധിനിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 269ന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 47 നേടിയ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓസീസ് നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.
ഡേവിഡ് വാര്‍ണര്‍ (23), മര്‍നസ് ലബുഷെയ്ന്‍ (28), അലക്‌സ് ക്യാരി (38) എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. ഇതില്‍ ക്യാരിയെ മനോഹരമായ പന്തിലാണ് കുല്‍ദീപ് ബൗള്‍ഡാക്കുകയായിരുന്നു. ഇടങ്കയ്യനായ ക്യാരിക്ക് നോക്കില്‍ നില്‍ക്കാന്‍ മാത്രമെ സാധിച്ചുള്ളൂ. വീഡിയോ കാണാം...
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്ല തുടക്കമിട്ടെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയിലൂടെയും കുല്‍ദീപ് യാദവിലുടെയും പിടിച്ചുകെട്ടിയ ഇന്ത്യ സന്ദര്‍ശകരെ 49 ഓവറില്‍ 269 റണ്‍സിന് പുറത്താക്കി. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അടിച്ചു തകര്‍ത്തതോടെ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61ല്‍ എത്തി. എന്നാല്‍ പതിനൊന്നാം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയതോടെ കളി മാറി.
ടാവിസ് ഹെഡ് (33), മിച്ചല്‍ മാര്‍ഷ് (47), സ്റ്റീവ് സ്മിത്ത് (0) എന്നിവരെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ഹെഡ്, കുല്‍ദീപ് യാദവിന് ക്യാച്ച് നല്‍കി. പിന്നാലെ സ്മിത്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും ക്യാച്ച് നല്‍കി. മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. പിന്നാലെയാണ് കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.
ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
