Asianet News MalayalamAsianet News Malayalam

പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി! മിച്ചല്‍ മാര്‍ഷിന് ആരാധകരുടെ സമ്മാനം; നന്ദി പറഞ്ഞ് ഓസീസ് താരം - വീഡിയോ

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികള്‍ താരതിന് പിറന്നാള്‍ ആശംസകള്‍ നേരാനും മറന്നില്ല. മാര്‍ഷ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് ആരാധകര്‍ താരത്തിന് പിറന്നാള്‍ ആശംസള്‍ നേര്‍ന്നത്.

watch video mitchell marsh thanks to bengaluru fans saa
Author
First Published Oct 21, 2023, 12:56 PM IST

ബംഗളൂരു: പിറന്നാള്‍ ദിനത്തില്‍ പാകിസ്ഥാനെതിരെ ഗംഭീര സെഞ്ചുറിയാണ് മിച്ചല്‍ മാര്‍ഷ് സ്വന്തമാക്കിയത്. 108 പന്തില്‍ 121 റണ്‍സുമായിട്ടാണ് മാര്‍ഷ് മടങ്ങിയത്. ഓസ്‌ട്രേലിയയുടെ വിജയത്തില്‍ മാര്‍ഷിന്റെ ഇന്നിംഗ്‌സ് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം (163) ഒന്നാം വിക്കറ്റില്‍ 259 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മാര്‍ഷിനായിരുന്നു. തന്റെ 32-ാം പിറന്നാള്‍ എക്കാലത്തും ഓര്‍മിക്കാന്‍ പറ്റുന്ന ഒന്നായി. മാത്രമല്ല, പാകിസ്ഥാനെതിരെ ഓസീസ് ഗംഭീര വിജയം നേടുകയും ചെയ്തു.

മാത്രമല്ല, ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികള്‍ താരതിന് പിറന്നാള്‍ ആശംസകള്‍ നേരാനും മറന്നില്ല. മാര്‍ഷ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് ആരാധകര്‍ താരത്തിന് പിറന്നാള്‍ ആശംസള്‍ നേര്‍ന്നത്. മാര്‍ഷ് ആരാധകരോട് നന്ദി പറയുമുണ്ട്. വീഡിയോ കാണാം...

അതേസമയം, ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 62 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാുണ്ടായത്. ഓാസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് പാകിസ്ഥാനെ തകര്‍ത്ത്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷെഫീഖ് - ഇമാം സഖ്യം ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. ഷെഫീഖിന പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. 

പിന്നീട് കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍ (46) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബാബര്‍ അസം (18), സൗദ് ഷക്കീല്‍ (30), ഇഫ്തിഖര്‍ അഹമ്മദ് (26) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹാസന്‍ അലി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇത് മുമ്പെവിടെയോ? വാര്‍ണറുടെ ക്യാച്ച് കൈവിട്ടതിന് പിന്നാലെ ഐസിസിയും പാകിസ്ഥാനെ പരിഹസിച്ച് തുടങ്ങിയോ?

Latest Videos
Follow Us:
Download App:
  • android
  • ios