Asianet News MalayalamAsianet News Malayalam

ഇന്‍സ്വിങറില്‍ വാന്‍ ഡര്‍ ഡസ്സന്റെ സ്റ്റംപ് പറന്നു; എലൈറ്റ് പട്ടികയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്- വീഡിയോ

ദക്ഷിണാഫ്രിക്കന്‍ താരം വാന്‍ ഡര്‍ ഡസ്സന്‍ (0), കേശവ് മഹാരാജ് (16) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റാര്‍ക്ക് നേടയിത്. ഇതില്‍ ഡസ്സനെതിരെ എറിഞ്ഞ പന്ത് എടുത്തുപറേണ്ടതാണ്.

Watch video Mitchell Starc bowled van der dussen in a in swinger
Author
First Published Dec 18, 2022, 3:30 PM IST

ബ്രിസ്‌ബേന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലുമായി അഞ്ച് വിക്കറ്റുകളാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റും സ്വന്തം പേരിലാക്കി. ഓസീസ് പേസര്‍മാരുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനും ആതിഥേയര്‍ക്കായി. ആറ് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 152, 99. ഓസ്‌ട്രേലിയ 218, 34/4. പേസര്‍മാരെ വഴിവിട്ട് സഹായിച്ച പിച്ചില്‍ അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

ദക്ഷിണാഫ്രിക്കന്‍ താരം വാന്‍ ഡര്‍ ഡസ്സന്‍ (0), കേശവ് മഹാരാജ് (16) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റാര്‍ക്ക് നേടയിത്. ഇതില്‍ ഡസ്സനെതിരെ എറിഞ്ഞ പന്ത് എടുത്തുപറേണ്ടതാണ്. സ്റ്റാര്‍ക്കിന്റെ സ്വതസിദ്ധമായ ഇന്‍സ്വിങറായിരുന്നു അത്. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രതിരോധം തകര്‍ത്ത പന്ത് മിഡില്‍ സ്റ്റംപുമായിട്ടാണ് പറന്നത്. വീഡിയോ കാണാം...

സ്റ്റാര്‍ക്കിന്റെ 300-ാം ടെസ്റ്റ് വിക്കറ്റായിരുന്നു അത്. ഇത്രയും വിക്കറ്റുകളെടുക്കുന്ന ഏഴാമത്തെ മാത്രം ഓസ്‌ട്രേിലയന്‍ ബൗളറാണ് സ്റ്റാര്‍ക്ക്. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണാണ് (708) ഒന്നാമന്‍. അദ്ദേഹത്തിന് പിന്നില്‍ മുന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തുണ്ട്. 563 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നഥാന്‍ ലിയോണ്‍ (453), ഡെന്നിസ് ലില്ലി (355), മിച്ചല്‍ ജോണ്‍സണ്‍ (313), ബ്രറ്റ് ലീ (310) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ജയിക്കാന്‍ 34 റണ്‍സ് മാത്രമാണ് ഓസീസിന് വേണ്ടിയിരുന്നത്. എന്നാല്‍ മുന്‍നിരയിലെ നാല് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ഉസ്മാന്‍ ഖവാജ (2), ഡേവിഡ് വാര്‍ണര്‍ (3), ഹെഡ് (0), സമിത്ത് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 19 റണ്‍സാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ലബുഷെയ്ന്‍ (5), ഗ്രീന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ട്രാവിസ് ഹെഡ്ഡാണ് പ്ലയര്‍ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണില്‍ ആരംഭിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസീസിന്റെ ജയം; ബ്രിസ്‌ബേന്‍ പിച്ച് മോശം നേട്ടത്തിന്റെ പട്ടികയില്‍, ആദ്യം അഹമ്മദാബാദ്

Follow Us:
Download App:
  • android
  • ios