മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് കൈഫിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയുണ്ടാവും. കൈഫ് ടീമിലെത്തിയ ശേഷം ടീമിന്റെ മനോഭാവം തന്നെമാറി. 2000 മുതല്‍ 2006 വരെ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2018ല്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതിനിടെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ കൈഫ് ഇപ്പോള്‍ റോഫ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ഇന്ന് ശ്രീലങ്കയെ നേരിട്ടു. ഈ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചും കൈഫ് സ്വന്തമാക്കി. തന്റെ പ്രതാപകാലത്തെ ഓര്‍മിക്കുന്ന വിധത്തിലായിരുന്നു കൈഫിന്റെ ക്യാച്ച്. എട്ടാം ഓവറില്‍ കപുഗേദരയെ പുറത്താക്കാനായിരുന്നു കൈഫിന്റെ തകര്‍പ്പന്‍ ക്യാച്ച്. മുന്നോട്ട് ഓടിയടുത്ത വലത് വശത്തേക്ക് ഡൈവ് ചെയ്താണ് കൈഫ് ക്യാച്ച് കയ്യിലൊതുക്കിയത്. വീഡിയോ കാണാം...

തിലകരത്‌നെ ദില്‍ഷനെ പുറത്താക്കാനെടുത്ത ക്യാച്ചും മനോഹരമായിരുന്നു. മിഡ് വിക്കറ്റില്‍ നിന്ന് ഓടിയടുത്താണ് കൈഫ് ക്യാച്ച് കയ്യിലൊതുക്കിയത്. വീഡിയോ...