Asianet News MalayalamAsianet News Malayalam

സ്റ്റോക്‌സ് വീണത് ഷമി ഒരുക്കിയ കെണിയില്‍! പത്ത് പന്തുകളും ഒന്നിനൊന്ന് മെച്ചം; ഒന്നാന്തരം സ്‌പെല്ലിന്റെ വീഡിയോ

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ആദ്യം വീണ നാല് വിക്കറ്റുകള്‍ ഷമിയും ബുമ്രയും പങ്കിടുകയായിരുന്നു.

watch video mohammed shami set a trap to get ben stokes saa
Author
First Published Oct 30, 2023, 8:28 AM IST

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. അപരാജിത  കുതിപ്പ് തുടരുന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് വീഴ്ത്തിയത്. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ആദ്യം വീണ നാല് വിക്കറ്റുകള്‍ ഷമിയും ബുമ്രയും പങ്കിടുകയായിരുന്നു. ഇതില്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കാന്‍ ഷമി ഒരുക്കിയ കെണിയായിരുന്നു മനോഹരം. പത്ത് പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് സ്റ്റോക്‌സ് മടങ്ങുന്നത്. സ്‌റ്റോക്‌സ് ഇത്രയും പന്തുകള്‍ കളിച്ചത് ഷമിക്കെതിരെയാണ്. പത്താം പന്തില്‍ പുറത്താവുകയും ചെയ്തു. തുടക്കം മുതല്‍ സ്‌റ്റോക്‌സിനെ നന്നായി ബുദ്ധിമുട്ടിച്ച ഷമി വിക്കറ്റിനെറിഞ്ഞാണ് താരത്തെ മടക്കിയത്. ഷമിയൊരുക്കിയ സമ്മര്‍ദ്ദത്തിന് സ്‌റ്റോക്‌സ് കീഴടങ്ങിയെന്ന് പറയാം. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

മത്സരത്തില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചിരുന്നത്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്സിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റണ്‍സെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫില്‍ ബെന്‍ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു അയ്യര്‍. 

പിന്നാലെ രോഹിത് - രാഹുല്‍ സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞു. മൂന്ന് സിക്സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്സിലുണ്ടായിരുന്നു. റഷീദിനായിരുന്നു വിക്കറ്റ്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര (16) അവസാന പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇങ്ങനെയല്ല കളിക്കേണ്ടത്! വിജയത്തിന് പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞവരെ രൂക്ഷമായി വിമര്‍ശിച്ച് രോഹിത് ശര്‍മ

Follow Us:
Download App:
  • android
  • ios