Asianet News MalayalamAsianet News Malayalam

ആയുധങ്ങളെല്ലാം തയാര്‍! തന്ത്രങ്ങള്‍ നിര്‍ദേശിച്ച് പൊള്ളാര്‍ഡ്; മുംബൈ ഇന്ത്യന്‍സ് പരിശീലനം ആരംഭിച്ചു- വീഡിയോ

ഷെയ്ന്‍ ബോണ്ട് ബൗളിംഗ് കോച്ചായി തുടരുമ്പോള്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് പുതിയ ബാറ്റിംഗ് കോച്ച്. പിയൂഷ് ചൗള, തിലക് വര്‍മ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, മലയാളിതാരം വിഷ്ണു വിനോദ്, ഡെവാള്‍ഡ് ബ്രൂവിസ്, ഡുവാന്‍ ജാന്‍സെന്‍ തുടങ്ങിയവരെല്ലാം ക്യാമ്പില്‍ എത്തിയിട്ടുണ്ട്.

watch video mumbai indians started their training session ahead of ipl saa
Author
First Published Mar 21, 2023, 4:47 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനായി മുംബൈ ഇന്ത്യന്‍സ് പരിശീലനം തുടങ്ങി. മുഖ്യ പരിശീലകന്‍ മാര്‍ക് ബൗച്ചറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. മഹേല ജയവര്‍ധനെയ്ക്ക് പകരമാണ് ബൗച്ചര്‍ മുംബൈയുടെ മുഖ്യ പരിശീലനായി എത്തിയത്. ഷെയ്ന്‍ ബോണ്ട് ബൗളിംഗ് കോച്ചായി തുടരുമ്പോള്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് പുതിയ ബാറ്റിംഗ് കോച്ച്. പിയൂഷ് ചൗള, തിലക് വര്‍മ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, മലയാളിതാരം വിഷ്ണു വിനോദ്, ഡെവാള്‍ഡ് ബ്രൂവിസ്, ഡുവാന്‍ ജാന്‍സെന്‍ തുടങ്ങിയവരെല്ലാം ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരം.

സ്റ്റ്ാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയില്ലാതെയാണ് മുംബൈ സീസണിനിറങ്ങുക. മാസങ്ങളായി പരിക്ക് പിന്നാലെ പിടികൂടിയിരിക്കുന്ന ബുമ്രക്ക് ഇതുവരെ ഫിറ്റ്‌നസിലേക്ക് തിരിച്ചുവരാനായിട്ടില്ല. എന്നാല്‍ ബുമ്രക്ക് കളിക്കാനാവാതെ വരുമ്പോഴും മുംബൈയുടെ ആത്മവിശ്വാസം, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി എല്ലാ മത്സരങ്ങളിലും കളിക്കുമെന്നുള്ളതാണ്. നേരത്തെ പരിക്കിന്റെ  പിടിയിലായിരുന്ന ആര്‍ച്ചര്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തുകഴിഞ്ഞു. ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ശേഷം പരിക്ക് വലയ്ക്കുകയായിരുന്ന ജോഫ്ര ആര്‍ച്ചറുടെ തിരിച്ചുവരവ് ഏറെ വൈകിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ആര്‍ച്ചറിന് ഐപിഎല്‍ സീസണ്‍ പൂര്‍ണമായും കളിക്കാനാകും എന്ന് ഉറപ്പായിരിക്കുകയാണ്. ടൂര്‍ണമെന്റിനിടെ  ആര്‍ച്ചറുടെ വര്‍ക്ക് ലോഡ് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്ന് കൃത്യമായി നിരീക്ഷിക്കും.2020ന് ശേഷം ആര്‍ച്ചര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിച്ചിരുന്നില്ല. ഐപിഎല്‍ 2021ന് തൊട്ടുമുമ്പ് കൈമുട്ടിന് പരിക്കേറ്റ് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. 

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും എട്ട് കോടി രൂപ മുടക്കി മുംബൈ ഇന്ത്യന്‍സ് ആര്‍ച്ചറെ ലേലത്തില്‍ സ്വന്തമാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ആര്‍ച്ചര്‍ തിരിച്ചെത്തുന്നത് മുംബൈ ടീമിന്റെ ഡെത്ത് ഓവര്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും.

വിസ്‌മയ തിരിച്ചുവരവ്! 98-7ല്‍ നിന്ന് 249ലേക്ക്; നെതര്‍ലന്‍ഡ്‌സിനെതിരെ പൊരുതിക്കയറി സിംബാബ്‌വെ

Follow Us:
Download App:
  • android
  • ios