ദില്ലി: പരസ്യമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍. വാര്‍ഷിക യോഗത്തിനിടെയാണ് ഭാരവാഹികള്‍ തമ്മില്‍ അടിയുണ്ടായത്. മുന്‍ ഇന്ത്യന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍ പരസ്യ സംഘര്‍ഷത്തിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിടുകയും ചെയ്തു. അസോസിയേഷനിലെ പ്രശ്‌നം ഉടനടി തീര്‍ക്കാന്‍ ബിസിസിഐ ഇടപെടണമെന്നും ഗംഭീര്‍ ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. 

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയേയും സെക്രട്ടറി ജയ് ഷായേയും ഗംഭീര്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ആജീവനാന്തം വിലക്കണമെന്നും ഗംഭീര്‍ ട്വിറ്റീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ കാണാം...