ഫ്രീ പലസ്തീന്‍ ഷര്‍ട്ട് ധരിച്ച് ഗ്രൗട്ടിലേക്കിറങ്ങി ആരാധകന്‍! കോലിയെ ചേര്‍ത്തുപിടിച്ചു; വന്‍ സുരക്ഷാ വീഴ്ച്ച
ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്.

അഹമ്മദാബാദ്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളില്‍ ഒരാള്‍ ഓടിയെത്തി. 'ഫ്രീ പലസ്തീന്‍' ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കിക്കെത്തിയത്. പലസ്തീന്റെ പതാകയുള്ള മാസ്‌കും അയാളുടെ മുഖത്തുണ്ടായിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.
ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി. വീഡിയോ കാണാം...
ടോസ ലഭിച്ചത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ബൗളിംഗ് തിരഞ്ഞെടുത്തു. വരണ്ട വിക്കറ്റായതുകൊണ്ടാണ് ബൗളിംഗ് എടുത്തതെന്ന് കമ്മിന്‍സ് വ്യക്തമാക്കി. മാത്രമല്ല, അന്തരീക്ഷത്തിലെ മഞ്ഞും തീരുമാനമെടുക്കാന്‍ കാരണമായെന്ന് ഓസീസ് ക്യാപ്റ്റന്‍. എന്തായാലും രോഹിത് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. രോഹിന് വേണ്ടിയുരന്നത് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
ഇന്നും ചരിത്രം ആവര്‍ത്തിക്കുമോ? ടോസ് നഷ്ടമായപ്പോഴെല്ലാം ഇന്ത്യയെ തേടി ആ ഭാഗ്യമെത്തിയിട്ടുണ്ട്