Asianet News MalayalamAsianet News Malayalam

ഒരോവറില്‍ ആറ് സിക്‌സുകള്‍! വരവറിയിച്ച് പ്രിയാന്‍ഷ് ആര്യ, ആയുഷ് ബദോനിയുടെ അഴിഞ്ഞാട്ടം; വൈറല്‍ വീഡിയോ

12-ാം ഓവറിലായിരുന്നു ആര്യയുടെ അഴിഞ്ഞാട്ടം. എല്ലാം സിക്‌സുകളും ബൗളറുടെ തലയക്ക് മുകളിലൂടെ പറന്നു.

watch video priyansh arya hits six sixes in an over
Author
First Published Aug 31, 2024, 8:52 PM IST | Last Updated Aug 31, 2024, 8:52 PM IST

ദില്ലി: ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരു ഓവറില്‍ ആറ് സിക്‌സുകളുമായി സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് താരം പ്രിയാന്‍ഷ് ആര്യ. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിന്റെ മനന്‍ ഭരദ്വാജിനെതിരെയാണ് ഒരോവറില്‍ പ്രിയാന്‍ഷ് ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടിയത്. മത്സരത്തില്‍ ആര്യ സെഞ്ചുറിയും നേടിയ. 50 പന്തില്‍ 120 റണ്‍സാണ് താരം അടിച്ചെടുത്തത്. സഹതാരവും ക്യാപ്റ്റനുമായ ആയുഷ് ബദോനി 55 പന്തില്‍ 165 റണ്‍സും സ്വന്തമാക്കി. ഇരുവരുടേയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് സൗത്ത് ഡല്‍ഹി അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ നോര്‍ത്ത് ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനാണ് സാധിച്ചത്.

12-ാം ഓവറിലായിരുന്നു ആര്യയുടെ അഴിഞ്ഞാട്ടം. എല്ലാം സിക്‌സുകളും ബൗളറുടെ തലയക്ക് മുകളിലൂടെ പറന്നു. ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ് ആര്യ സ്വന്തമാക്കിയത്. ബദോനി - ആര്യ സഖ്യ 286 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ബദോനി എട്ട് ഫോറുകളും 19 സിക്‌സുകളും നേടി. ആര്യയുടെ ഇന്നിംഗ്‌സില്‍ പത്ത് വീതം സിക്‌സുകളും ഫോറുകളും ഉണ്ടായിരുന്നു. ആര്യ 12-ാം ഓവറില്‍ നേടിയ ആറ് സിക്‌സുകളുടെ വീഡിയോ കാണാം...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആര്യ. ഡല്‍ഹിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ആര്യ ആയിരുന്നു. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 222 റണ്‍സാണ് ആര്യ നേടിയത്. 31.71 ശരാശരിയിലും 166.91 സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു നേട്ടം. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ലേലത്തിനുണ്ടായിരുന്നെങ്കിലും അണ്‍സോള്‍ഡായി.

Latest Videos
Follow Us:
Download App:
  • android
  • ios