വിശാഖപട്ടണം: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. വിക്കറ്റുപോയ രീതിയെല്ലാം മനോഹരമായിരുന്നു. എന്നാല്‍ എയ്ഡന്‍ മാര്‍ക്രം പുറത്തായ രീതി കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഏഴാം ഓവറിലണ് മാര്‍ക്രം മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത അശ്വിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് വിക്കറ്റ് തെറിപ്പിച്ചു. ദീര്‍ഘകാലത്തിന് ശേഷം ടെസ്റ്റിലേക്കുള്ള തിരിച്ചുവരവും അശ്വിന്‍ ആഘോഷമാക്കി. വീഡിയോ കാണാം...