മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട താരമാണ് വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ഭാരമേറിയ താരമാണ് കോണ്‍വാള്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ആരംഭിച്ച മൂന്നാം ടെസ്റ്റില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചുമായിട്ടാണ് കോണ്‍വാള്‍ വീണ്ടും വൈറലാകുന്നത്. 

മാഞ്ചസ്റ്ററില്‍ നടക്കുന്ന ടെസ്റ്റിലാണ് കോണ്‍വാള്‍ ഫീല്‍ഡ് ചെയ്യുന്നത്. സ്ലിപ്പില്‍ അദ്ദേഹത്തിന് അധികം ചലിക്കാന്‍ സാധിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. എന്നാല്‍ ഉജ്ജ്വല ക്യാച്ചുമായി അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

റോസ്റ്റണ്‍ ചേസിന്റെ പന്തിലായിരുന്നു പന്തിലായിരുന്നു താരത്തിന്റെ ക്യാച്ച്. ബേണ്‍സിന്റെ ബാറ്റില്‍ എഡ്ജായി സ്ലിപ്പിലേക്ക് പോയ പന്ത് കോണ്‍വാള്‍ ഒന്നും അറിയാത്ത മട്ടില്‍ അനായാസം കയ്യിലൊതുക്കി. വീഡിയോ കാണാം...