Asianet News MalayalamAsianet News Malayalam

ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ്; ആവേശം അടക്കിവെക്കാനാവാതെ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും- വീഡിയോ

ഖവാജ റിവ്യൂ നല്‍കിയെങ്കിലും അതിജീവിക്കാനായില്ല. ഖവാജ പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീമിന്റേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും റിയാക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Watch video Rahul Dravid and Rohit Sharma celebrating Usman Khawaja's wicket saa
Author
First Published Feb 9, 2023, 11:10 AM IST

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മോശം തുടക്കമാണ് ഓസട്രേലിയക്ക് ലഭിച്ചത്. നാഗ്പൂരില്‍ ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 61  എന്ന നിലയിലാണ്. മര്‍നസ് ലബുഷെയ്ന്‍ (334), സ്റ്റീവന്‍ സ്മിത്ത് (17) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായ്. ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. വാര്‍ണറെ മുഹമ്മദ് ഷമി ബൗള്‍ഡാക്കിയപ്പോള്‍ ഖവാജ മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ഖവാജ റിവ്യൂ നല്‍കിയെങ്കിലും അതിജീവിക്കാനായില്ല. ഖവാജ പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീമിന്റേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും റിയാക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡ്രസ്സിംഗ് റൂമിലിരുന്ന് ഇന്ത്യന്‍ താരത്തെ പോലെ ദ്രാവിഡും ആഘോഷിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ആഹ്ലാദം മറച്ചുപിടിക്കാനായില്ല. വീഡിയോ കാണാം. കൂടെ ചില ട്വീറ്റുകളും...

ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന നിലയിലായിരുന്നു ഓസീസ്. ഖവാജയെ രണ്ടാം ഓവറിലും വാര്‍ണറെ തൊട്ടടുത്ത ഓവറിലും ഓസീസിന് നഷ്ടമായി. വിശ്വസ്ഥരായ ലബുഷെയ്ന്‍- സ്മിത്ത് സഖ്യം സന്ദര്‍ശകരെ കരകയറ്റുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

നേരത്തെ ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് കെ എസ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ തൊട്ടടുത് സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് സിപന്നര്‍മാര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. പേസര്‍മാരായി ഷമിയും സിറാജും.
 

Follow Us:
Download App:
  • android
  • ios