Asianet News MalayalamAsianet News Malayalam

റാഷിദ് ഖാനെ മലയാളം പഠിപ്പിച്ച് ആരാധകര്‍! നിമിഷങ്ങള്‍ക്കകം മലയാളത്തില്‍ അഫ്ഗാന്‍ സ്പിന്നറുടെ മറുപടി - വീഡിയോ

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആരാധകര്‍ക്കൊപ്പം അല്‍പസമയം പങ്കുവച്ചു. ഗ്യാലറിയിലുണ്ടായിരുന്നത് ചുരുക്കം ചില ആരാധകരായിരുന്നു. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത റാഷിദ് ഖാന്‍ ചിലര്‍ക്ക് ഓട്ടോഗ്രാഫും നല്‍കുന്നുണ്ട്.

watch video rashid khan talks with malayalam to cricket fans from kerala saa
Author
First Published Sep 29, 2023, 10:26 PM IST

തിരുവനന്തപുരം: കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാന്‍ പോലും സാധിച്ചില്ല. താരങ്ങളില്‍ മിക്കവരും ഡ്രസിംഗ് റൂമില്‍ തന്നെ സമയം ചെലവിട്ടു. ഒരുവേളയില്‍ മഴ നിന്നെങ്കിലും ഗ്രൗണ്ട് മത്സരം തുടങ്ങാനുള്ള പാകത്തിലായിരുന്നില്ല. ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പം എല്ലാം നശിപ്പിച്ചു. ഇതോടെ താരങ്ങള്‍ക്ക് ഹോട്ടലുകളിലേക്ക് മടങ്ങേണ്ടി വന്നു.

ഇതിനിടെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആരാധകര്‍ക്കൊപ്പം അല്‍പസമയം പങ്കുവച്ചു. ഗ്യാലറിയിലുണ്ടായിരുന്നത് ചുരുക്കം ചില ആരാധകരായിരുന്നു. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത റാഷിദ് ഖാന്‍ ചിലര്‍ക്ക് ഓട്ടോഗ്രാഫും നല്‍കുന്നുണ്ട്. ആരാധകരോട് കുശലം ചോദിക്കാനും റാഷിദ് മറന്നില്ല. അതില്‍ ഒരു ആരാധകന്‍ എങ്ങനെയരിക്കുന്നു, സുഖമാണോ? എന്ന ചോദിക്കുന്നുണ്ട്. നല്ലതെന്ന് റാഷിദ് ഖാന്‍ മറുപടിയും പറയുന്നുണ്ട്. റാഷിദ് തിരിച്ച് ചോദിക്കുന്നത് ഇങ്ങനെയാണ്. ''ഹൗ ആര്‍ യു എന്ന് കേരളത്തില്‍ എങ്ങനെയാണ് ചോദിക്കുന്നത്?'' എന്ന്. 'സുഖമാണോ' എന്നാണ് ചോദിക്കേണ്ടതെന്ന് ആരാധകര്‍ മറുപടി പറയുന്നു. ഇങ്ങനെ ചോദിക്കുമ്പോള്‍ 'സുഖമാണ്...' എന്നാണ് മറുപടി പറയണമെന്നും ആരാധകര്‍ റാഷിദിനെ പഠിപ്പിക്കുന്നു. സുഖമാണ്... എന്ന് റാഷിദ് മലയാളത്തില്‍ പറഞ്ഞു നോക്കുന്നുമുണ്ട്. വീഡിയോ കാണാം...

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡില്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്. നാളെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും. ഒക്ടബോര്‍ മൂന്നിനാണ് ഇനി അഫ്ഗാന്റെ സന്നാഹ മത്സരം. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിന്‍ അഫ്ഗാന്‍ ശ്രീലങ്കയെ നേരിടും.
 

ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയം! ലോകകപ്പ് സന്നാഹം ഗംഭീരമാക്കി ബംഗ്ലാദേശ്; മുന്‍നിര താരങ്ങളെല്ലാം ഫോമില്‍

Follow Us:
Download App:
  • android
  • ios