ജസ്പ്രിത് ബുമ്രയ്ക്കെതിരെ രവി ബിഷ്‌ണോയ് നേടിയ സിക്സും തുടര്‍ന്നുണ്ടായ ആഘോഷവും വൈറലായി.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ല്കനൗ സൂപ്പര്‍ ജയന്റ്‌സ് 54 റണ്‍സിനാണ് പരാജയപ്പെടുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് മൂന്ന് വിക്കറ്റുണ്ട്. വില്‍ ജാക്സ് രണ്ട് പേരെ പുറത്താക്കി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 10 മത്സരങ്ങളില്‍ 12 പോയിന്റാണ് മുംബൈക്കുള്ളത്. ഇതിനിടെ മത്സരത്തിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. 

മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ലക്‌നൗ വാലറ്റക്കാര്‍ രവി ബിഷ്‌ണോയ് സിക്‌സ് നേടുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 17-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയ് സിക്‌സ് നേടിയത്. ആ സിക്‌സ് ബിഷ്‌ണോയ് മുഷ്ടി ചുരുട്ടി ആഘോഷിക്കുകയും ചെയ്തു. പന്തെറിഞ്ഞ ബുമ്രയ്ക്ക് പോലും ചിരിയടക്കാന്‍ സാധിച്ചില്ല. ഡഗ്ഔട്ടില്‍ ഇരുന്ന് റിഷഭ് പന്തും ആ രംഗം ആസ്വദിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അത്ര നല്ലതായിരുന്നില്ല ലക്‌നൗവിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ല്കനൗവിന് ആദ്യ വിക്കറ്റ് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (9), ബുമ്രയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് മാര്‍ക്രം മടങ്ങുന്നത്. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ നിക്കോളാസ് പുരാനും (27) മടങ്ങി. വില്‍ ജാക്‌സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പീന്നീടെത്തിയത് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ പന്ത്, തൊട്ടടുത്ത പന്തില്‍ കരണ്‍ ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ലക്‌നൗ. 

ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ല്കൗവിന് സാധിച്ചില്ല. ബദോനിയും മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ഷിനെ പുറത്താക്കി ബോള്‍ട്ട് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബദോനിയേയും ബോള്‍ട്ട് മടക്കി. 24 റണ്‍സെടുത്ത ഡേവിഡ് മില്ലറെ ബുമ്രയും തീര്‍ത്തതോടെ ലക്‌നൗ തോല്‍വി സമ്മതിച്ചു. അതേ ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അബ്ദുള്‍ സമദ് (2), ആവേശ് ഖാന്‍ (0) എന്നിവരേയും ബുമ്ര മടക്കി. രവി ബിഷ്‌ണോയി (13), രാത്തി (1) എന്നിവരാണ് പുറത്താ മറ്റുതാരങ്ങള്‍. പ്രിന്‍സ് യാദവ് (4) പുറത്താവാതെ നിന്നു.