ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെ ട്രോളും കടുത്ത വിമര്‍ശനവും. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാന്റെ റണ്ണൗട്ടാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 66 പന്തില്‍ 62 റണ്‍സുമായി റണ്ണൗട്ടാവുകയായിരുന്നു. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്‌സ്.

ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന സര്‍ഫറാസ് സെഞ്ചുറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. രവീന്ദ്ര 99 റണ്‍സില്‍ നില്‍ക്കെ സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന് പിഴച്ചതുമില്ല. നിരാശനായി സര്‍ഫറാസിന് മടങ്ങേണ്ടി വന്നു.

നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍! നിരാശനായി സര്‍ഫറാസ്; എന്നാല്‍ മടങ്ങുന്നത് തകര്‍പ്പന്‍ റെക്കോര്‍ഡോടെ

ഇതോടെയാണ് ആരാധകര്‍ ജഡേജയ്‌ക്കെതിരെ തിരിഞ്ഞത്. ജഡേജയുടെ സ്വാര്‍ത്ഥതയാണ് സര്‍ഫറാസിന്റെ സെഞ്ചുറി നഷ്ടമാക്കിയതെന്ന് ഒരുപക്ഷം. ജഡേജയ്ക്ക് 84 റണ്‍സുള്ളപ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തുന്നത്. ജഡ്ഡു 99 റണ്‍സെടുത്തിരിക്കെ താരം റണ്ണൗട്ടാവുകയും ചെയ്തു. ഇരുവരും 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ സംഭാവന. അത്രയും സമയം ക്രീസില്‍ നിന്നിട്ടും ജഡേജ സെഞ്ചുറി നേടിയില്ല. സെഞ്ചുറിക്ക് വേണ്ടിയുള്ള ശ്രമത്തിനിടെ ഇങ്ങനെയൊരു ദുരന്തവും സംഭവിച്ചു. ഇതോടെ ജഡേജയെ സ്വര്‍ത്ഥനാക്കുകയായിരുന്നു ആരാധകര്‍. എക്‌സി വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം, അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡും സര്‍ഫറാസിനെ തേടിയെത്തി. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് സര്‍ഫറാസിനെ തേടിയെത്തിയത്. 48 പന്തിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.