Asianet News MalayalamAsianet News Malayalam

ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ! മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്ത് റിങ്കുവിന്റെ പടുകൂറ്റന്‍ സിക്‌സ്; വീഡിയോ

റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ രണ്ട് പടുകൂറ്റന്‍ സിക്‌സുകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെയാണ് റിങ്കു രണ്ട് സിക്‌സും നേടിയത്.

watch video rinku singh hit a six to media box against south africa
Author
First Published Dec 12, 2023, 10:56 PM IST

സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക്: ടി20 ക്രിക്കറ്റില്‍ മികച്ച ഫോം തുടരുകയാണ് ഇന്ത്യന്‍ താരം റിങ്കു സിംഗ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ മഴ കളിമുടക്കുമ്പോള്‍ 39 പന്തില്‍ 68 റണ്‍സാണ് റിങ്കുവിന്റെ സ്‌കോര്‍. ഇതില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുകളുമുണ്ടായിരുന്നു. സന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ റിങ്കുവിന്റെ കരുത്തില്‍ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. സൂര്യകുമാര്‍ യാദവ് (55) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ രണ്ട് പടുകൂറ്റന്‍ സിക്‌സുകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെതിരെയാണ് റിങ്കു രണ്ട് സിക്‌സും നേടിയത്. 19-ാം ഓവറിലായിരുന്നു തുടര്‍ച്ചയായ രണ്ട് ഷോട്ടുകള്‍. ഇതില്‍ രണ്ടാം സിക്‌സ് നേരെ പതിച്ചത് മീഡിയ ബോക്‌സിന്റെ ഗ്ലാസില്‍. ജനല്‍ ചില്ല് തകര്‍ന്നതായി ചിത്രങ്ങളില്‍ കാണാം. വീഡിയോ...

നേരത്തെ, അസുഖത്തെ തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ സ്ഥാനമില്ല. ജിതേശ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍. ഏകദിന ലോകകപ്പിന് ശേഷം രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തേതാണ് നടക്കുന്നത്. ആദ്യ ടി20 മഴ മുടക്കിയിരുന്നു.

പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജെയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. മൂന്നാമതെത്തിയ തിലക് വര്‍മ (29) - സൂര്യ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു.  എന്നാല്‍ ആറാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്‍കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു.

തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു.

രാഹുല്‍ ദ്രാവിഡ് തന്റെ ഇഷ്ടക്കാരെ കളിപ്പിക്കുന്നു! ടീമിനൊപ്പം ചേര്‍ന്ന ഇന്ത്യന്‍ പരിശീലകന് കടുത്ത വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios