ബാറ്റിംഗിനെത്തിയപ്പോള്‍ ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ താരം മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഫീല്‍ഡര്‍ക്ക് പിഴച്ചതോടെ റണ്ണൗട്ടില്‍ നിന്ന് താരം രക്ഷപ്പെട്ടു. പതിനാലാം ഓവറിലായിരുന്നു സംഭവം. കഗിസോ റബാദയുടെ പന്ത് ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട ശ്രേയസ് അയ്യര്‍ സിംഗിളിന് ശ്രമിച്ചു.
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ഒന്നാം ടി20യില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് (Rishahb Pant) അത്ര നല്ല സമയമായിരുന്നില്ല. ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ക്യാപ്റ്റന്‍സിയില്‍ താരം പരാജയമായി. ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റമായിരുന്നു ദില്ലിയില്‍. കെ എല്‍ രാഹുല്‍ (K L Rahul) പരിക്കേറ്റ് പിന്മാറിയപ്പോണ് പന്തിനെ ക്യാപ്റ്റനാക്കുന്നത്.
ബാറ്റിംഗിനെത്തിയപ്പോള്‍ ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് തന്നെ താരം മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഫീല്‍ഡര്‍ക്ക് പിഴച്ചതോടെ റണ്ണൗട്ടില്‍ നിന്ന് താരം രക്ഷപ്പെട്ടു. പതിനാലാം ഓവറിലായിരുന്നു സംഭവം. കഗിസോ റബാദയുടെ പന്ത് ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട ശ്രേയസ് അയ്യര്‍ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഫീല്‍ഡര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഓടിയെത്തിയപ്പോഴേക്കും ശ്രേയസ് പിന്മാറി.
ഇതിനിടെ റിഷഭ് പന്ത് പിച്ചിന് മധ്യത്തിലെത്തിയിരുന്നു. സ്റ്റബ്‌സിന് അനായാസം പന്തിനെ റണ്ണൗട്ടാക്കാമായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുമായി കൂട്ടിയിടിക്കുകയു ചെയ്തു. എന്നിട്ടും സ്റ്റബ്‌സിന്റെ ത്രോ അവിശ്വസനീയമായ രീതിയില്‍ ലക്ഷ്യത്തില്‍ നിന്നകന്നു. ക്രിക്കറ്റ് ലോകത്ത് ഏറെ ചിരി പടര്‍ത്തിയ സംഭവമായിരുന്നത്. വീഡീയോ കാണാം....
പന്ത് 29 റണ്‍സാണ് മത്സരത്തില്‍ നേടയിത്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 46 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും പന്തിനായി. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.
45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3.
ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നത്തെ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
