കുല്‍ദീപ് യാദവ് എറിഞ്ഞ് 49-ാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ക്രീസിലുണ്ടായിരുന്നത് മഹീഷ് തീക്ഷണ.

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗ് അരങ്ങേറ്റം കുറിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ടീമിലെത്തി. പരമ്പരയില്‍ ആദ്യമായിട്ടാണ് പന്തിന് അവസരം ലഭിക്കുന്നത്. വിക്കറ്റിന് പിന്നിലും പന്തായിരുന്നു.

മത്സരത്തിനിടെ ഒരു അനായാസ സ്റ്റംപിങ് ചാന്‍സ് പന്ത് നഷ്ടമാക്കിയിരുന്നു. അതുകൊണ്ടുതന്നെ കടുത്ത ട്രോളുകളാണ് താരത്തിനെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുല്‍ദീപ് യാദവ് എറിഞ്ഞ് 49-ാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ക്രീസിലുണ്ടായിരുന്നത് മഹീഷ് തീക്ഷണ. ക്രീസ് വിട്ടിറങ്ങിയ തീക്ഷ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ തൊടാനായില്ല. പന്തിന് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാമായിരുന്നു. ബോള്‍ കയ്യിലൊതുക്കിയ പന്ത് ഒരുപാട് സമയമെടുത്താണ് ബെയ്ല്‍സ് ഇളക്കിയത്. അപ്പോഴേക്കും തീക്ഷണ ക്രീസില്‍ തിരിച്ചെത്തിയിരുന്നു. സ്‌റ്റൈലന്‍ സ്റ്റംപിങ്ങിലൂടെ ആളാവാന്‍ ശ്രമിച്ചതാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ധോണിയാവാന്‍ നോക്കിയതാണെന്ന് മറ്റൊര വാദം. സംഭവത്തിന്റെ വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, 249 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. കൊളംബൊ, പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് വേണ്ടി അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റിയാന്‍ പരാഗ് മൂന്ന് വിക്കറ്റെടുത്തു. 

മുടി വെട്ടി ഭാരം കുറയ്ക്കാനുള്ള ശ്രമം വരെ നടത്തി! വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ പ്രതികരിച്ച് പി ടി ഉഷ

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.