ദില്ലി: ഏറെ പ്രതീക്ഷയോടെയാണ് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യന്‍ ടീമിത്തെിയത്. തുടക്കത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും പിന്നീട് നിരാശപ്പെടുത്തി. എങ്കിലും സെലക്റ്റര്‍മാര്‍ താരത്തെ ടീമില്‍ നിന്നൊഴിവാക്കിയില്ല. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പലപ്പോഴും പുറത്താണ് പന്ത്. കെ എല്‍ രാഹുലാണ് ഇപ്പോള്‍ വിക്കറ്റിന് പിന്നില്‍. 

ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഇതിനിടെ പരിശീലനവും ആരംഭിച്ചിരുന്നു. ബാറ്റിങ്ങിനും കതാരം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. താരത്തിന്റെ ഒരു ഷോട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിചയപ്പെടുത്തിയ ഹെലികോപ്റ്റര്‍ ഷോട്ടാണ് പന്ത് കളിച്ചിരിക്കുന്നത്. വീഡിയോ വൈറലാവുകയും ചെയ്തു. ഷോട്ടിന്റെ വീഡിയോ കാണാം... 

ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് അതിനുവേണ്ടിയുള്ള പരിശീലനമാണ് പന്ത് നടത്തുന്നത്. ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് പന്ത്.