നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നുണ്ട് താരം വിരാട് കോലിയെ അനുകരിക്കുന്നത്.
പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ സെഞ്ചുറി നേടിയ മലയാളി താരം രോഹന്‍ കുന്നുമ്മല്‍ ആഘോഷം നടത്തിയത് വിരാട് കോലി സ്‌റ്റൈലില്‍. 68 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം 107 റണ്‍സെടുത്ത് പുറത്തായിരുന്നു. 75 പന്തുകളാണ് താരം നേരിട്ടത്. രോഹന്റെ കരുത്തില്‍ 328 റണ്‍സ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നുണ്ട് താരം വിരാട് കോലിയെ അനുകരിക്കുന്നത്. കോലി കാണിച്ച സെഞ്ചുറി ആഘോഷമാണ് രോഹനും അനുകരിച്ചത്. വീഡിയോ കാണാം...
ഉത്കര്‍ഷ് സിംഗിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. ഒന്നാം വിക്കറ്റില്‍ മായങ്കിനൊപ്പം 181 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ രോഹനായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് രോഹനിപ്പോള്‍. ആറ് മത്സരങ്ങളില്‍ 311 റണ്‍സാണ് സമ്പാദ്യം. 341 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഒന്നാമന്‍.
അതേസമയം, 329 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഈസ്റ്റ് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ നാലിന് 72 എന്ന നിലയിലാണ്. സുദീപ് കുമാര്‍ ഗരാമി (29), റിയാന്‍ പരാഗ് (0) എന്നിവരാണ് ക്രീസില്‍. വാസുകി കൗശിക് രണ്ട് വിക്കറ്റ് വീഴ്ത്തി. അഭിമന്യു ഈശ്വരന്‍ (1), ഉത്കര്‍ഷ് സിംഗ് (4), വിരാട് സിംഗ് (6), സൗരഭ് തിവാരി (28) എന്നിവരാണ് പുറത്തായത്.

