ഗംഭീര തുടക്കമാണ് സൗത്ത് സോണിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ - മായങ്ക് സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. ഉത്കര്‍ഷിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്.

പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ സൗത്ത് സോണിന്റെ മലയാളി താരം രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി. 68 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം 107 റണ്‍സെടുത്ത് പുറത്തായി. പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. രോഹന് പുറമെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (63) തിളങ്ങി. എന്‍ ജഗദീഷന്‍ (25), രോഹിത് റായുഡു (16) എന്നിവരാണ് ക്രീസില്‍. ഉത്കര്‍ഷ് സിംഗ് രണ്ട് വിക്കറ്റെടുത്തു.

ഗംഭീര തുടക്കമാണ് സൗത്ത് സോണിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ - മായങ്ക് സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. ഉത്കര്‍ഷിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം...

Scroll to load tweet…

രോഹന്‍ പുറത്തായതിന് പിന്നാലെ മായങ്കും പവലിയനില്‍ തിരിച്ചെത്തി. മൂന്ന് റണ്‍സിന്റെ വ്യത്യാസത്തിലാണ് ഇരുവരും മടങ്ങുന്നത്. 83 പന്തുകളില്‍ നിന്നാണ് മായങ്ക് 63 റണ്‍സെടുത്തത്. ഇതില്‍ നാല് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുന്നാമനായി എത്തിയ സായ് സുദര്‍ശന്‍ (19) - ജഗദീഷന്‍ സഖ്യം മറ്റൊരു കൂട്ടുകെട്ടിന് ശ്രമം നടത്തി. എന്നാല്‍ 28 റണ്‍സാണ് നേടാന്‍ സാധിച്ചിച്ചത്. സായിയെ റിയാന്‍ പരാഗ് മടക്കി.

Scroll to load tweet…

പ്രാഥമിക റൗണ്ടില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സൗത്ത് സോണിനായിരുന്നു വിജയം. അന്ന് രോഹന്‍ 18 റണ്‍സെടുത്ത് പുറത്തായിരുന്നു.

'അച്ഛനിപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നു'; തുറന്നു പറഞ്ഞ് റിങ്കു സിംഗ്