മുംബൈ: മകളുമായിട്ടുള്ള പുതിയ വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ലോക്ക്ഡൗണ്‍ ഇടവേള ആഘോഷിക്കുകയാണ് രോഹിത്. ഒരിക്കലും തിരിച്ചുവരാത്ത ദിവസങ്ങള്‍ എന്ന തലക്കെട്ടോടെയാണ് മകള്‍ സമൈറ കളിക്കുന്ന വീഡിയോ രോഹിത് പങ്കുവെച്ചത്. ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെല്ലാം വീഡിയോക്ക് കമന്റുമായെത്തി. വീഡീയോ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

These days are not coming back....

A post shared by Rohit Sharma (@rohitsharma45) on Jun 6, 2020 at 4:52am PDT

സമീപകാലത്തായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിതിനെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു. ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍കൂടിയായ രോഹിത് കുടുംബത്തോടൊപ്പം മുംബൈയിലാണുള്ളത്.