Asianet News MalayalamAsianet News Malayalam

രോഹിത് ഒട്ടും തൃപ്തനല്ലായിരുന്നു! ആദ്യ പന്തില്‍ തന്നെ കലിപ്പനായി ഇന്ത്യന്‍ ക്യാപ്റ്റന്‍- വീഡിയോ കാണാം 

ഇതിനിടെ രോഹിത്തിനെ ദേഷ്യം പിടിപ്പിച്ച മറ്റൊരു സംഭവമുണ്ടായി. ആദ്യ പന്തിന് ശേഷം രോഹിത് അസന്തുഷ്ടനായി കാണപ്പെട്ടു. സ്‌പൈഡര്‍കാമിന്റെ ചലനമായിരുന്നു പ്രശ്‌നം.

watch video rohit sharma angry at spider cam visakhapatanam odi saa
Author
First Published Mar 19, 2023, 8:33 PM IST

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചിരുന്നത്. വിശാഖപട്ടണത്ത്, രണ്ടാം ഏകദിനമായപ്പോള്‍ രോഹിത് തിരിച്ചെത്തി. എന്നാല്‍ 13 റണ്‍സെടുത്ത രോഹിത്തിന് മിച്ചല്‍ സ്റ്റാര്‍ക്ക് സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ഇതിനിടെ രോഹിത്തിനെ ദേഷ്യം പിടിപ്പിച്ച മറ്റൊരു സംഭവമുണ്ടായി. ആദ്യ പന്തിന് ശേഷം രോഹിത് അസന്തുഷ്ടനായി കാണപ്പെട്ടു. സ്‌പൈഡര്‍കാമിന്റെ ചലനമായിരുന്നു പ്രശ്‌നം. ദേഷ്യത്തോടെ രോഹിത് പലതും പറയുന്നത് വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ ദൃശ്യം...

അതേസമയം, രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി.

11 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കിയിരുന്നു. ഓസ്‌ട്രേിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമാത്തെ ഏറ്റവും മികച്ച ജയമാണിത്. 2004ല്‍ സതാംപ്ടണില്‍ യുഎസ്എയ്‌ക്കെതിരെ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മറികടന്നതാണ് ഏറ്റവും മികച്ച ജയം. 2013ല്‍ പേര്‍ത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 9.2 ഓവറില്‍ 71 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തും. വിശാഖപടണത്തെ പ്രകടനം മൂന്നം സ്ഥാനത്തായി. 2003ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ 12.2 ഓവറില്‍ 118 റണ്‍സെടുത്ത് ജയിച്ചതും പട്ടികയിലുണ്ട്.

Follow Us:
Download App:
  • android
  • ios