ഇതിനിടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തുമായി സംസാരിക്കുന്നതാണ് ചിത്രങ്ങളില്‍. നിര്‍ദേശങ്ങള്‍ കൊടുക്കുന്നതായി വീഡിയോയിലും  കാണാം.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര പിടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ന് ട്രിനിഡാഡിലാണ് മൂന്നാം ഏകദിനം. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് തിരിച്ചുവരവ് നടത്തി. സീനിയര്‍ താരങ്ങളെ പുറത്തിരുത്തി കളിച്ചതാണ് ഇന്ത്യക്ക് വിനയായത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കളിച്ചിരുന്നില്ല. പകരമെത്തിയ സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തുകയും ചെയ്തു. അവസരം കിട്ടിയപ്പോള്‍ മുതലാക്കാതെ പോയ സഞ്ജു ഇന്ന് കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇതിനിടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തുമായി സംസാരിക്കുന്നതാണ് ചിത്രങ്ങളില്‍. നിര്‍ദേശങ്ങള്‍ കൊടുക്കുന്നതായി വീഡിയോയിലും കാണാം. പരിശീലന സെഷനിടെ ഇരുവരും സംസാരിക്കുന്ന വീഡിയോ കാണാം...

Scroll to load tweet…

ആദ്യ ഏകദിനത്തില്‍ ടീമിലുണ്ടായിട്ടും ഏഴാമനായാണ് രോഹിത് ക്രീസിലെത്തിയത്. വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയില്ല. രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. രോഹിത് തിരിച്ചെത്തുമെങ്കിലും കോലിക്ക് ഇന്നും വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. രണ്ടാം ഏകദിനത്തിനുശേഷം ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യന്‍ ടീമിനൊപ്പം കോലി ട്രിനിഡാഡില്‍ എത്തിയിരുന്നില്ല. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വൈകി ടീമിനൊപ്പം ചേര്‍ന്ന കോലി ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നും ഓപ്പണിംഗില്‍ അവസരം നല്‍കും. രോഹിത് തിരിച്ചെത്തിയാല്‍ രോഹിത്തും ഗില്ലുമാകും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും അഞ്ചാമനായില്‍ സൂര്യകുമാര്‍ യാദവും തുടര്‍ന്നേക്കും. സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കിഷനെ വെല്ലുന്നൊരു പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താനുള്ള വഴി തുറക്കാനാവൂ.

സഞ്ജുവും റുതുരാജും ടീമിലുണ്ടായിട്ടും തിരിച്ചുവരവില്‍ ക്യാപ്റ്റനാക്കി; ബുമ്രക്ക് അധിക ബാധ്യതയാകുമെന്ന് ആശങ്ക