ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്ത റുതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുള്ളപ്പോള്‍ ക്യാപ്റ്റന്‍റെ അധിക ഉത്തരവാദിത്തം ബുമ്രയുടെ ചുമലില്‍ വെക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകരും മുന്‍കാല താരങ്ങളും കരുതുന്നത്.

മുംബൈ: അയര്‍ലന്‍ഡിനെതരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ പത്തു മാസത്തെ ഇടവേളക്കുശേഷം ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. കളിക്കാരനായല്ല ക്യാപ്റ്റനായിട്ടാണ് ബുമ്ര ഇന്ത്യന്‍ ജേഴ്സിയില്‍ തിരിച്ചെത്തുന്നത്. ഏഷ്യാ കപ്പിന് മുമ്പ് ബുമ്രക്ക് ഫിറ്റ്നെസ് തെളിയിക്കാനുള്ള അവസരമായിക്കൂടിയാണ് സെലക്ടര്‍മാര്‍ അയര്‍ലന്‍ഡ് പര്യടനത്തെ കാണുന്നത്.

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴി‌ഞ്ഞ ഒരു വര്‍ഷമായി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ബുമ്രയെ തിരിച്ചുവരവില്‍ തന്നെ ക്യാപ്റ്റനാക്കിയത് താരത്തില്‍ സെലക്ടര്‍മാര്‍ക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെങ്കിലും ബുമ്രക്ക് ഇത് അധിക ബാധ്യതയാവുമെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ടി20 ക്രിക്കറ്റില്‍ നാലോവര്‍ പന്തെറിഞ്ഞാല്‍ മതിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ബുമ്ര കളിക്കളത്തില്‍ ഏറ്റെടുക്കേണ്ടിവരും. അതും പരിക്കില്‍ നിന്ന് മുക്തമായി ആദ്യമായി കളിക്കുന്ന പരമ്പരയില്‍ തന്നെ.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്ത റുതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുള്ളപ്പോള്‍ ക്യാപ്റ്റന്‍റെ അധിക ഉത്തരവാദിത്തം ബുമ്രയുടെ ചുമലില്‍ വെക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകരും മുന്‍കാല താരങ്ങളും കരുതുന്നത്. മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബുമ്ര ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ടി20യില്‍ ആദ്യമായാണ് നായകനാകുന്നത്. അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ടീമിലെ സീനിയറും ഐപിഎല്ലില്‍ ക്യാപ്റ്റനായി പരിചയമുള്ള സഞ്ജു സാംസണെ തെരഞ്ഞെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

Scroll to load tweet…

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീം സെറ്റായെന്ന് ജഡേജ, സ‍ഞ്ജുവിനും ഇടമുണ്ടാകുമോ; സാധ്യതകള്‍ ഇങ്ങനെ

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി നായകനാകാന്‍ ഒരുങ്ങുന്ന ഐപിഎല്ലില്‍ പോലും നായകനായിട്ടില്ലാത്ത റുതുരാജ് ഗെയ്ക്‌വാദിനെയാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെ പകുതി താരങ്ങള്‍ അയര്‍ലന്‍ഡ് പര്യടത്തിനുള്ള ഇന്ത്യന്‍ ടീമിലുമുണ്ട്. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതരായെന്ന് കരുതുന്ന കെ എല്‍ രാഹുലും ശ്രേയസ് അയ്യരും അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഇടം നേടാതിരുന്നത് ഇരുതാരങ്ങളുടെയും ലോകകപ്പ് സാധ്യതകള്‍ സംബന്ധിച്ച് ആശങ്കയേറ്റുന്നുണ്ട്.