ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടയില്‍ രോഹിത് ശര്‍മയുടെ മൂക്കില്‍ രക്തം വരുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഒരു നിമിഷം ഈ രംഗങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേട്ടത്തോടെ ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് പറക്കാം. ബാറ്റെടുത്തവരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്കായി പുറത്തെടുത്തത്. രോഹിത് ശര്‍മ (37 പന്തില്‍ 43), കെ എല്‍ രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ പുറത്താവാതെ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61) എന്നിവരെല്ലാം തിളങ്ങി. അവസാന ഓവറില്‍ ദിനേശ് കാര്‍ത്തിക് (ഏഴ് പന്തില്‍ പുറത്താവാതെ 17) കത്തികയറിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 237ലെത്തി.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. എന്നാല്‍ ഡേവിഡ് മില്ലര്‍ (106), ക്വിന്റണ്‍ ഡി കോക്ക് (69) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയപ്പിക്കുമെന്ന് തോന്നിച്ചു. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 16 റണ്‍സിന്റെ തോല്‍വി. ഇരുവരേയും പുറത്താക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിനെട്ടടവും പയറ്റുണ്ടായിരുന്നു. എന്നാല്‍ പുറത്താക്കാനായില്ല. 

ഫീല്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടയില്‍ രോഹിത് ശര്‍മയുടെ മൂക്കില്‍ രക്തം വരുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഒരു നിമിഷം ഈ രംഗങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു. രക്തമൊലിച്ചിട്ടും അദ്ദേഹം ഗ്രൗണ്ടില്‍ തുടരുകയായിരുന്നു. മാത്രമല്ല, സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നുമുണ്ട്. ഫിസോയോയുടെ സഹായവും താരം വേണ്ടെന്നും വച്ചു. പതിനൊന്നും ഓവറിലായിരുന്നു സംഭവം. വീഡിയോ കാണാം... 

Scroll to load tweet…

ഹ്യുമിഡിറ്റി കാരണമാണ് രോഹിത്തിന്റെ മൂക്കില്‍ നിന്ന് രക്തം വന്നതെന്നാണ് കരുതുന്നത്. നേരത്തെ കടുത്ത ഹ്യുമിഡിറ്റ് കാരണം ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം സഹതാരം ഡേവിഡ് മില്ലര്‍ തന്നെയാണ് മത്സരശേഷം വ്യക്തമാക്കിയത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…