ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മ. പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണ് റാഞ്ചിയില്‍ പിറന്നത്. ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ് നേടികൊണ്ടാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മ. പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണ് റാഞ്ചിയില്‍ പിറന്നത്. ഡെയ്ന്‍ പീറ്റിനെതിരെ സിക്‌സ് നേടികൊണ്ടാണ് രോഹിത് സെഞ്ചുറി ആഘോഷിച്ചത്. എന്നാല്‍ പന്തെറിയുന്നതിന് തൊട്ടുമുമ്പ് രസകരമായ ഒരു സംഭവം നടന്നിരുന്നു. 

45ാം ഓവറിലായിരുന്നു സംഭവം. രോഹിത് 95ല്‍ നില്‍ക്കുമ്പോള്‍ നേരിയ മഴയുണ്ടായിരുന്നു. ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ച് മൂടാനായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഓവറിലെ മൂന്നാം പന്ത് നേരിടുന്നത് അജിന്‍ക്യ രഹാനെ. എന്നാല്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുമെന്ന അവസ്ഥയായി. 

നേരിയ മഴ പെയ്ത് തുടങ്ങിയതോടെ നോണ്‍സ്‌ട്രൈക്കില്‍ നിരാശനായി നില്‍ക്കുന്ന രോഹിത്തിനെയാണ് കണ്ടത്. അദ്ദേഹം മുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു 'ഇപ്പോള്‍ പെയ്യരുത്... ഇപ്പോള് പെയ്യരുത്...' എന്നിങ്ങനെ. എന്നാല്‍ അടുത്ത പന്തില്‍ രോഹിത്തിന് സ്‌ട്രൈക്ക് ലഭിച്ചു. അധികം ചിന്തിച്ചില്ല, ലോങ്ഓഫിലൂടെ ഒരു സിക്‌സ്. താരത്തിന്റെ സെഞ്ചുറി പിറന്നു. രസകരമായ വീഡിയോ കാണാം..

Scroll to load tweet…