കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി രോഹിത് ശര്‍മ. ഉമേഷ് യാദവിന്റെ പന്തില്‍ ബംഗ്ലാ ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഇടങ്കയ്യനായ മൊമിനുളിനെതിരെ സെക്കന്‍ഡ് സ്ലിപ്പിലായിരുന്നു രോഹിത് ഫീല്‍ഡ് ചെയ്തിരുന്നത്. ഉമേഷിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച മൊമിനുളിന് പിഴച്ചു. പന്ത് എഡ്ജായി സ്ലിപ്പിലേക്ക്. വലത്തോട് ഡൈവ് ചെയ്ത രോഹിത് ഒരു കൈ കൊണ്ട് പന്ത് കയ്യിലൊതുക്കി. ഒന്നാം സ്ലിപ്പില്‍ വിരാട് കോലി അതിശയത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം...