ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ രൂക്ഷമായി പരിഹസിക്കുണ്ട് രോഹിത്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബൂമ്രയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരമായിരുന്നു രസകരം. 

മുംബൈ: ലോക്ക്ഡൗണിന് ഇടയില്‍ സമൂഹമാധ്യമങ്ങളില്‍ ഒരുമിച്ച് ലൈവില്‍ എത്തി ആരാധകരുമായി സംസാരിക്കുകയാണ് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും ജസ്പ്രീത് ബൂമ്രയും നടത്തിയ സംഭാഷണമാണ് വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സനുമായി ലൈവിലെത്തിയതിന് പിന്നാലെയാണ് രോഹിത് ഒരിക്കല്‍കൂടി ലൈവിലെത്തിയത്.

ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ രൂക്ഷമായി പരിഹസിക്കുണ്ട് രോഹിത്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്. ബൂമ്രയുടെ ചോദ്യത്തിന് നല്‍കിയ ഉത്തരമായിരുന്നു രസകരം. ഇരുവരുടെ സംശയം ഇങ്ങനെയായിരുന്നു...

ബൂമ്ര: പന്ത് ചോദിക്കുന്നുണ്ടായിരുന്നു, അവനും രോഹിത് ഭായിയും ഒരു സിക്‌സര്‍ മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്‌സാണ് കൂടുതല്‍ ദൂരം പോവുകയെന്ന്..?

രോഹിത്: ആര് പന്തോ..?

ബൂമ്ര: അതേ പന്ത് തന്നെ...

രോഹിത്: അവന്‍ ഒരു വര്‍ഷമായിട്ടൊള്ളൂ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. എന്നിട്ട് അവന്‍ എന്നോട്ട് മുട്ടാന്‍ വന്നിരിക്കുന്നോ..? 

ഇത്രയും പറഞ്ഞിട്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ കാണാം... 

Scroll to load tweet…

ഇതിനിടെ ആരാധകര്‍ക്കുള്ള മറുപടിയും രോഹിത് നല്‍കുന്നുണ്ട്. ഹിന്ദിയിലായിരുന്നു രോഹിത്തും ബൂമ്രയും ലൈവില്‍ സംസാരിച്ചിരുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കണം എന്ന് ആരാധകര്‍ കമന്റുകളിലൂടെ ആവശ്യപ്പെട്ടപ്പോള്‍ നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, ഹിന്ദിയിലെ സംസാരിക്കൂ എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. വീഡിയോ കാണാം..

Scroll to load tweet…