ദ്രാവിഡ് മിണ്ടിയില്ല! കോച്ചിന് മുന്നിലിട്ട് ശ്രേയസിനെ പൊരിച്ച് രോഹിത്! താരം ഫോമിലാവാനുള്ള കാരണം ഈ വീഡിയോ പറയും
ബംഗ്ലാദേശിനെതിരെ 19 റണ്‍സിന് മടങ്ങിയ ശ്രേയസ് ന്യൂസിലന്‍ഡിനെതിരെ 33 റണ്‍സിനും പുറത്തായി. ഇംഗ്ലണ്ടിനെതിരെ 16 പന്തില്‍ നാല് റണ്‍സിന് മാത്രമായിരുന്നു നേടിയത്.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പുവരെ അത്ര നല്ല ഫോമിലായിരുന്നില്ല ശ്രേയസ് അയ്യര്‍. ആറ് ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ 33.5 ശരാശരിയില്‍ 134 റണ്‍സായിരുന്നു താരം നേടിയിരുന്നത്. ഓസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തല്‍ താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താവാതെ 25 റണ്‍സ്. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരെ പുറത്താവാതെ 53 റണ്‍സും നേടി.
പിന്നീടങ്ങോട്ട് താരത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നു. ബംഗ്ലാദേശിനെതിരെ 19 റണ്‍സിന് മടങ്ങിയ ശ്രേയസ് ന്യൂസിലന്‍ഡിനെതിരെ 33 റണ്‍സിനും പുറത്തായി. ഇംഗ്ലണ്ടിനെതിരെ 16 പന്തില്‍ നാല് റണ്‍സിന് മാത്രമായിരുന്നു നേടിയത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ 82 റണ്‍സെടുക്കാന്‍ ശ്രേയസിനായി. ശ്രേയസിന്റെ ഫോമിന് പിന്നിലെ കാരണമാണ് ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇതിനിടെയാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രേയസിനെ ശകാരിക്കുന്നത് വീഡിയോയില്‍ കാണാം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുന്നില്‍ വച്ചാണ് രോഹിത് ശ്രേയസിനോട് സംസാരിക്കുന്നത്. മിണ്ടാതിരുന്ന് എല്ലാം കേള്‍ക്കുകയാണ് ശ്രേയസ്. വീഡിയോ കാണാം...
56 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യന്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ് മൂന്ന് ഫോറും ആറ് സിക്‌സും പറത്തി. എന്നാല്‍ മത്സരശേഷം, ശ്രേയസ് മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചിരുന്നു. മത്സരശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് ശ്രേയസിനോട് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്നും പേസ് കരുത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരത്തിന് മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.
എന്നാല്‍ ചോദ്യം ഇഷ്ടപ്പെടാതിരുന്ന ശ്രേയസ് രോഷാകുലനായാണ് പ്രതികരിച്ചത്. ഷോര്‍ട്ട് ബോളുകള്‍ എനിക്കൊരു പ്രശ്‌നമാണെന്ന് പറയുമ്പോള്‍ നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന് ശ്രേയസ് തിരിച്ചു ചോദിച്ചു. എന്നാല്‍ പ്രശ്‌നം എന്നല്ല അത് താങ്കെളെ ബുദ്ധിമുട്ടിക്കുന്നില്ലെ എന്ന് മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചു.