Asianet News MalayalamAsianet News Malayalam

ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് സച്ചിനും സെവാഗും; വീഡിയോ കാണാം

ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും. ട്വിറ്ററിലാണ് ഇരുവരും തങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചത്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വേളയിലാണ് ഇരുവരും വീണ്ടും അഭിപ്രായവുമായി രംഗത്തെത്തിയത്.

Watch Video Sachin and Sehwag sharing their memories on India's world cup lift
Author
Mumbai, First Published Apr 2, 2019, 7:08 PM IST

മുംബൈ: ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും. ട്വിറ്ററിലാണ് ഇരുവരും തങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചത്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് ഇന്ന് എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വേളയിലാണ് ഇരുവരും വീണ്ടും അഭിപ്രായവുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

സച്ചിന്‍ തുടര്‍ന്നു... എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നത്. എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അടുത്ത ലോകകപ്പിന് അടുത്തെത്തിയിരിക്കുന്നു. ടീം പ്രഖ്യാപിച്ചിട്ടില്ലെന്ന് അറിയാം. ആര് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും അത് തന്നെയാണ് നമ്മുടെ ടീം. നമ്മുടെ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിലിപ്പോള്‍ മൂന്ന് നക്ഷത്രങ്ങളുണ്ട്. ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയതുക്കൊണ്ടാണത്. ഇത്തവണ അത് നാലാക്കി മാറ്റണം. എന്നോടൊപ്പം നിങ്ങളും ടീം ഇന്ത്യയെ പിന്തുണക്കാന്‍ കൂടെ നില്‍ക്കൂ. എന്നും പറഞ്ഞാണ് സച്ചിന്‍ നിര്‍ത്തിയത്.

പിന്നാലെ വിരേന്ദര്‍ സെവാഗും ട്വീറ്റുമായെത്തി. ട്വീറ്റ് ഇങ്ങനെയായിരുന്നു... ''എന്തൊരു ദിവസമായിരുന്നത്..! എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്  2011ലെ ലോകകപ്പ് കിരീടം. ഞങ്ങള്‍ ഒരു സ്വപ്‌നത്തിലായിരുന്നു. രാജ്യം മുഴുവന്‍ ആഘോഷിക്കുകയായിരുന്നു. എങ്ങനെയാണ് നിങ്ങള്‍ ആഘോഷിച്ചതെന്ന് ചോദിച്ചുക്കൊണ്ടാണ് സെവാഗ് ട്വീറ്റ് അവസാനിപ്പിച്ചത്. 

മുംബൈ ഇന്ത്യന്‍സും ലോകകപ്പ് നേട്ടം ആഘോഷിച്ചു. സച്ചിന്‍, യുവരാജ് സിങ്, സഹീര്‍ ഖാന്‍ എന്നിവരെ ഒരുമിച്ച് നിര്‍ത്തിയുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം (സച്ചിന്‍), വിക്കറ്റ് വേട്ടക്കാരന്‍ (സഹീര്‍ ഖാന്‍), മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് (യുവരാജ് സിങ്) എന്നിങ്ങനെ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios