Asianet News MalayalamAsianet News Malayalam

അച്ഛനെ പോലെ മകനും! ക്ലാസിക്ക് ഷോട്ടുകളുമായി കളം നിറഞ്ഞ് സമിത് ദ്രാവിഡ്; മനോഹര ഇന്നിംഗ്‌സിന്റെ വീഡിയോ

തകര്‍ച്ചയോടെയായിരുന്നു മൈസൂരിന്റെ തുടക്കം. 18 റണ്‍സിന് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

watch video samit dravid batting in maharja t20 trophy
Author
First Published Aug 19, 2024, 2:48 PM IST | Last Updated Aug 19, 2024, 2:48 PM IST

ബംഗളൂരു: മഹാരാജ ട്രോഫിയില്‍ ഫോമിലേക്ക് തിരിച്ചെത്തി രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മൈസൂര്‍ വാരിയേഴ്‌സ് താരം ഇന്നലെ ഗുല്‍ബര്‍ഗ മിസ്റ്റിക്‌സിനെതിരെ 33 റണ്‍സ് നേടി. 24 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സമിത്തിന്റെ ഇന്നിംഗ്‌സ്. 18കാരന്‍ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് മൈസൂര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുല്‍ബര്‍ഗ അവസാന പന്തില്‍ ലക്ഷ്യം മറികടന്നു.

തകര്‍ച്ചയോടെയായിരുന്നു മൈസൂരിന്റെ തുടക്കം. 18 റണ്‍സിന് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ ക്രീസില്‍ ഒന്നിച്ച സമിത് - കരുണ്‍ നായര്‍ (66) സഖ്യമാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 83 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറിലാണ് സമിത് മടങ്ങുന്നത്. തുടര്‍ന്നെത്തിയ സുമിത് കുമാര്‍ (19), മനോജ് ഭണ്ഡാഗെ (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും ജഗദീഷ് സുചിത്തിന്റെ (40) ഇന്നിംഗ്‌സ് മൈസൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. 16-ാം ഓവറില്‍ കരുണ്‍ മടങ്ങിയിരുന്നു. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്. മോനിഷ് റെഡ്ഡി, പൃത്വിരാജ് ഷെഖാവത്ത് എന്നിവര്‍ രണ്ട്് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ആര്‍ സ്മരണ്‍ നേടിയ സെഞ്ചുറിയാണ് ഗുല്‍ബര്‍ഗയെ വിജയത്തിലേക്ക് നയിച്ചത്. 60 പന്തില്‍ 104 റണ്‍സാണ് സ്മരണ്‍ നേടിയത്. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്്‌സ്. പ്രവീണ്‍ ദുബെ 37 റണ്‍സെടുത്തു. മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയുള്ള മൈസൂര്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്.

Latest Videos
Follow Us:
Download App:
  • android
  • ios