ചാരുലതയുടെ പ്രതികാരം! 'നാ റെഡി താന്‍ വരവാ..' പിറന്നാള്‍ ദിനം വൈറലായി സഞ്ജുവിന്‍റെ നൃത്തച്ചുവടുകള്‍
ഏറ്റവും പുതിയ വിജയ് ചിത്രം ലിയോയിലെ 'നാന്‍ റെഡി താരന്‍ വരവാ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. പലപ്പോഴായി റെക്കോര്‍ഡ് ചെയ്ത സഞ്ജു നൃത്തചുവടുകളാണ് വീഡിയോയില്‍.

തിരുവനന്തപുരം: ഇന്ന് 29-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പലരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്, ഇന്ത്യന്‍ ക്രിക്കറ്റ്, കേരള ക്രിക്കറ്റ് എന്നിവരെല്ലാം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സഞ്ജുവിന് ആശംസകള്‍ നേര്‍ന്നു. ഇക്കൂട്ടത്തില്‍ സഞ്ജുവിന്റെ ഭാര്യ ചാരുലത രമേഷുമുണ്ടായിരുന്നു. ചാരുലതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പൊതുവെ സമാധാന പ്രിയനാണ് സഞ്ജു. സഞ്ജു ഒരു അന്തര്‍മുഖനാണെന്നാണ് പൊതുവെ എല്ലാവരും പറയാറ്. എന്നാല്‍ ചാരുവിന്റെ പുതിയ പോസ്റ്റ് ആ ധാരണ തിരത്തും. ഏറ്റവും പുതിയ വിജയ് ചിത്രം ലിയോയിലെ 'നാന്‍ റെഡി താന്‍ വരവാ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. പലപ്പോഴായി റെക്കോര്‍ഡ് ചെയ്ത സഞ്ജു നൃത്തചുവടുകളാണ് വീഡിയോയില്‍. സഞ്ജുവിന് ഇങ്ങനെയൊരു മുഖമുള്ള കാര്യം എല്ലാവരും അറിയട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് ചാരുലത വീഡിയോ പുറത്തിവിട്ടിരിക്കുന്നത്. വീഡിയോ കാണാം...
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ടീം പ്രഖ്യാപനമുണ്ടായേക്കും. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയും ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിച്ചേക്കും എന്ന് സൂചന. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നവംബര്‍ 22ന് ഓസീസിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളാണ് കളിക്കുക.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ മത്സരിക്കുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ച ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്. റിയാന്‍ പരാഗിനെയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
ഇന്ത്യക്കെതിരെ സെമി ഫൈനല്‍! കിവീസ് പേടിച്ചുപോയി; മുന്‍കൂര്‍ ജാമ്യമെടുത്ത് കെയ്ന്‍ വില്യംസണ്‍