Asianet News MalayalamAsianet News Malayalam

വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ ഹീറോയായി സഞ്ജു! വിജയത്തില്‍ നിര്‍ണായകമായത് നേരിട്ടുള്ള ത്രോയിലെ റണ്ണൗട്ട്

വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനമായിരുന്നു. ഒരു തകര്‍പ്പന്‍ സ്റ്റംപിങ് നടത്തിയ താരം ഒരു റണ്ണൗട്ടും നടത്തി. 13ാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുന്നത്.

watch video sanju samson direct throw to runotu karim janat
Author
First Published Jan 18, 2024, 1:39 PM IST

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യില്‍ ബാറ്റിംഗില്‍ പൂര്‍ണ പരാജയമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ മൂന്നിന് 21 എന്ന പരിതാപകരമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സഞ്ജു മടങ്ങി. ഫരീദ് അഹമ്മദിനെതിരെ പുള്‍ ഷോട്ട് കളിക്കുമ്പോള്‍ സഞ്ജുവിന് കൃത്യമായ കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മിഡ് ഓഫില്‍ മുഹമ്മദ് നബിക്ക് അനായാസ ക്യാച്ച്. സഞ്ജു പോയതോടെ ഇന്ത്യ നാലിന് 22 എന്ന നിലയിലായി.

എന്നാല്‍ വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനമായിരുന്നു. ഒരു തകര്‍പ്പന്‍ സ്റ്റംപിങ് നടത്തിയ താരം ഒരു റണ്ണൗട്ടും നടത്തി. 13ാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുന്നത്. വാഷിംഗ്ടണ്‍ സുന്ദറായിരുന്നു ബൗളര്‍. സുന്ദറിനെ ക്രീസ് വിട്ട് അടിക്കാനൊരുങ്ങുകയായിരുന്നു സദ്രാന്‍. ഇത് മുന്‍കൂട്ടി കണ്ട സുന്ദര്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കെറിഞ്ഞു. ഏറെ പുറത്തേക്ക് പോയ പന്ത് സഞ്ജു ഏറെ പണിപ്പെട്ട് കയ്യിലൊതുക്കയും ഡൈവിംഗിലൂടെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.

പിന്നാലെ കരിം ജനാത്തിനെ റണ്ണൗട്ടാക്കുന്നതും സഞ്ജുവായിരുന്നു. മുകേഷ് കുമാറിന്റെ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബ് തട്ടിയിട്ടു. ഇതിനിടെ നോണ്‍സ്‌ട്രൈക്കറിലായിരുന്ന ജനാത് റണ്‍സിനായി ക്രീസ് വിട്ടു. എന്ത് ഓടിയെത്തി പന്തെടുത്ത സഞ്ജു നേരിട്ടുള്ള ത്രോയിയില്‍ ജനാതിനെ റണ്ണൗട്ടാക്കി. വീഡിയോ കാണാം...

മത്സരം ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് നേടി. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

കോലിയുടെ ആ സേവ് ഇല്ലായിരുന്നെങ്കിലോ? 35-ാം വയസിലും എണ്ണയിട്ട യന്ത്രം പോലെ; ഇന്ത്യയെ രക്ഷിച്ചത് നിര്‍ണായക സേവ്

Latest Videos
Follow Us:
Download App:
  • android
  • ios