റഹ്‌മാനുള്ള ഗുര്‍ബാസ് (50), ഇബ്രാഹിം സദ്രാന്‍ (50), ഗുല്‍ബാദിന്‍ നെയ്ബ് (55), മുഹമ്മദ് നബി (34) എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോറിനൊപ്പമമെത്താന്‍ അഫ്ഗാനിസ്ഥാനായി.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യില്‍ വിരാട് കോലി നിരാശയാണ് സമ്മാനിച്ചത്. നേരിട്ട ആദ്യ പന്തില്‍ താരം പുറത്തായി. ഫരീദ് അഹമ്മദിനാണ് കോലി വിക്കറ്റ് നല്‍കിയത്. യഷസ്വി ജെയ്‌സ്വാളിന് (4) പിന്നാലെ അടുത്ത പന്തില്‍ പുറത്തായാണ് കോലി മടങ്ങുന്നത്. തുര്‍ന്നെത്തിയ ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരും നിരാശപ്പെടുത്തി. തകര്‍ന്നെങ്കിലും രോഹിത് ശര്‍മ (69 പന്തില്‍ 121), റിങ്കു സിംഗ് (39 പന്തില്‍ 69) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ ഗംഭീര മറുപടിയാണ് അഫ്ഗാനിസ്ഥാന്‍ നല്‍കിയത്. റഹ്‌മാനുള്ള ഗുര്‍ബാസ് (50), ഇബ്രാഹിം സദ്രാന്‍ (50), ഗുല്‍ബാദിന്‍ നെയ്ബ് (55), മുഹമ്മദ് നബി (34) എന്നിവര്‍ നിറഞ്ഞാടിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോറിനൊപ്പമമെത്താന്‍ അഫ്ഗാനിസ്ഥാനായി. മത്സരം ഇന്ത്യ കൈവിടുമെന്നിരിക്കെ സീനിയര്‍ താരം വിരാട് കോലി നടത്തിയ ഫീല്‍ഡിംഗ് പ്രകടനം എടുത്തുപറയേണ്ടതുണ്ട്. ബൗണ്ടറി ലൈനില്‍ ആറ് റണ്‍സ് തടഞ്ഞിട്ട കോലി, ഒരു തകര്‍പ്പന്‍ റണ്ണിംഗ് ക്യാച്ചും കയ്യിലൊതുക്കി.

17-ാം ഓവറിലെ അഞ്ചാം പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ കരിം ജനത് ഉയര്‍ത്തിയടിച്ചു. സിക്‌സ് ഉറപ്പിച്ചിരിക്കെ ബൗണ്ടറില്‍ ലൈനില്‍ കോലിയുടെ അവിശ്വസനീയ പ്രകടനം. അന്തരീക്ഷത്തില്‍ ഉയര്‍ന്ന് ചാടിയ കോലി പന്ത് ഒറ്റക്കൈയില്‍ ഒരുക്കി. നിയന്ത്രണം വിട്ട് പുറത്തേക്ക് പോകുമെന്ന് ഉറപ്പായപ്പോള്‍ കോലി പന്ത് ഗ്രൗണ്ടിലേക്കിടുകയായിരുന്നു. മാത്രമല്ല, 20 മീറ്ററോളം ഓടി ഒരു ക്യാച്ചെടുക്കാനും കോലിക്കായി. സൂപ്പര്‍ ഗുല്‍ബാദിന്‍ നെയ്ബിനെ റണ്ണൗക്കുന്നതിലും കോലിക്ക് പങ്കുണ്ടായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

മത്സരം ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സാണ് നേടിയത്. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ എങ്ങനെ രണ്ട് തവണ ബാറ്റിംഗിനെത്തി? നിയമം ഇങ്ങനെ; വ്യക്തത വരുത്തി അംപയര്‍മാര്‍