Asianet News MalayalamAsianet News Malayalam

സഞ്ജു ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലൊ! ഇവിടെ ഏതും പോവുമെന്ന് താരം; ഇന്നിംഗ്‌സിലെ ഗ്ലാമര്‍ ഷോട്ട് കാണാം

രാജസ്ഥാന്‍ മൂന്നിന് 78 എന്ന നിലയിലെത്തുമ്പോഴാണ് സഞ്ജു - ജുറല്‍ സഖ്യം ക്രീസിലൊന്നിക്കുന്നത്. സഞ്ജുവിന്റെ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍.

watch video sanju samson plays reverse sweep against krunal pandya
Author
First Published Apr 28, 2024, 1:54 PM IST

ലഖ്‌നൗ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള രണ്ടാം സ്ഥാനത്താണിപ്പോള്‍ സഞ്ജു സാംസണ്‍. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു സഞ്ജു.  ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ എന്നിവരെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 റണ്‍സാണ് താരത്തിന്റെ ശരാശരി. 161.09 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം. ഒന്നാമതുള്ള കോലിക്ക് ഒമ്പത് ഇന്നിംഗ്സില്‍ 430 റണ്‍സാണുള്ളത്. സ്ട്രൈക്ക് റേറ്റ് 145.76. ശരാശരി 61.43. സഞ്ജും കോലിയും തമ്മിലുള്ള വ്യത്യാസം 45 റണ്‍സ്. 

ഇന്നലെ രാജസ്ഥാന്‍ മൂന്നിന് 78 എന്ന നിലയിലെത്തുമ്പോഴാണ് സഞ്ജു - ജുറല്‍ സഖ്യം ക്രീസിലൊന്നിക്കുന്നത്. സഞ്ജുവിന്റെ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍. ഇതില്‍ സഞ്ജുവില്‍ നിന്ന് അധികമാരും കാണാത്ത ഒരു ഷോട്ടുമുണ്ടായിരുന്നു. ക്രുനാല്‍ പാണ്ഡ്യക്കെതിരായ റിവേഴ്‌സ് സ്വീപ്പരായിരുന്നു. പതിനഞ്ചാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സഞ്ജുവിന്റെ ഷോട്ട്. സഞ്ജു അധികം കളിച്ചിട്ടില്ലാത്ത ഷോട്ടായിരുന്നു ലഖ്‌നൗ ഏകനാ സ്‌റ്റേഡിയത്തില്‍ കണ്ടത് വീഡിയോ കാണാം...

ഇന്നലെ ലഖ്നൗവിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്സും എടുത്തുപറയണം. ഇരുവരും കൂട്ടിചേര്‍ത്ത 121 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios