ഐപിഎല്‍ സീസണ്‍ അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം ക്യാംപ് വിട്ടു. സഞ്ജുവിനെ യാത്രയാക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചു. 'ബിഗ് ബൈ' പറഞ്ഞാണ് സഞ്ജു മടങ്ങുന്നത്.
ദില്ലി: രാജസ്ഥാന്റെ ഐപിഎല്‍ സീസണ്‍ നിരാശജനകമായി അവസാനിച്ചതിന് പിന്നാലെ ടീം ക്യാംപ് വിട്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സഞ്ജുവിനെ യാത്രയാക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചു. ഇത്തവണ് ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സങ്ങള്‍ കൡച്ചപ്പോള്‍ ആകെ കിട്ടിയത് എട്ട് പോയിന്റ് മാത്രം. നാല് മത്സരങ്ങള്‍ ടീം ജയിച്ചപ്പോള്‍ പത്ത് മാച്ചുകളില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സീസണായിരുന്നില്ല ഇത്. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സീസണില്‍ ആറ് കളികളില്‍ രണ്ട് ജയം മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിലെ കൈവരിലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് കളിച്ചത്. ആദ്യ ഏഴ് കളിക്കുശേഷം വീണ്ടും പരിക്കിന്റെ പിടിയിലായ സഞ്ജു ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ആദ്യ 3 കളികളിലെന്ന പോലെ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്. സീസണിലാകെ ഒമ്പത് കളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 285 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.റണ്‍വേട്ടക്കാരില്‍ നിലവില്‍ 25ാമതാണ് സഞ്ജു.
സഞ്ജു രാജസ്ഥാന്‍ വിടുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ സഞ്ജുവിനെ നോട്ടമിടുന്നുണ്ട്. ഇതിനിടെ സഞ്ജുവിന്റെ യാത്ര പറച്ചില്‍ ഒരു ചോദ്യ ചിഹ്നമാവുകമയാണ്. 'ബിഗ് ബൈ' പറഞ്ഞിട്ടാണ് സഞ്ജു മടങ്ങുന്നത്. രാജസ്ഥാനൊപ്പം സഞ്ജുവിന്റെ അവസാന സീസണായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അത്തരത്തിലൊരു സൂചന അതിലുണ്ട്. വീഡിയോ കാണാം...
സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ അപൂര്‍വനേട്ടം സ്വന്തമാക്കി സഞ്ജുവിന് സാധിച്ചു. രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു ഇന്നലെ രാജസ്ഥാന്‍ കുപ്പായത്തില്‍ 4000 റണ്‍സ് പിന്നിട്ടു. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 15 റണ്‍സ് കൂടിയായിരുന്നു 4000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ സഞ്ജുവിന് വേണ്ടിയിരുന്നത്. 31 പന്തില്‍ 41 റണ്‍സെടുത്ത സഞ്ജു വൈഭവ് സൂര്യവന്‍ശിക്കൊപ്പം രണ്ടാം വിക്കറ്റില്‍ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്ലറെ(3055) ബഹുദൂരം പിന്നിലാക്കിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിങ്ക്യാ രഹാനെയാണ്(2810) രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ ബാറ്റര്‍.



