മെല്‍ബണ്‍: ലോക ക്രിക്കറ്റിലെ 360 ഡ്രിഗി ബാറ്റ്‌സ്മാന്‍ എന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് അറിയപ്പെടുന്നത്. ഗ്രൗണ്ടിന്റെ ഏതൊരു ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാനുള്ള അദ്ദേഹത്തിന്റെ കരുത്താണ് ആ വിളിപ്പേര് സമ്മാനിച്ചത്. ഇന്ന് ഇന്ത്യന്‍ വനിത താരം ഷെഫാലി വര്‍മയെ ലേഡി 360 എന്ന് പലരും വിശേഷിപ്പിച്ചിരുന്നു. വനിത ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ച ഷോട്ടാണ് അങ്ങനെ വിളിക്കാന്‍ കാരണമാക്കിയത്. 

മത്സരത്തിന്റെ പത്താം ഓവറിന്റെ ആദ്യ പന്തില്‍ ശശികല സിരിവര്‍ധനയ്ക്ക് എതിരായിരുന്നു ഷോട്ട്. വലങ്കയ്യന്‍ താരമായ ഷെഫാലി പിച്ചിന് പുറത്തിറങ്ങി സ്റ്റംപിന് പുറകില്‍ നിന്നാണ് ഷോട്ട് പായിച്ചത്. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഷെഫാലിയുടെ അത്ഭുതഷോട്ട് കാണാം...