സര്‍ഫറാസ്, ബഷീറുമായി ഹിന്ദിയില്‍ പരിഹസിക്കുകയായിരുന്നു. ഇംഗ്ലണ്് താരത്തിന് ഹിന്ദി അറിയില്ലെന്ന മട്ടിലായിരുന്നു സര്‍ഫറാസിന്റെ പരിഹാസം.

റാഞ്ചി: ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍, ഒല്ലി റോബിന്‍സണ്‍ പുറത്തായതിനെ പിന്നാലെ ഷൊയ്ബ് ബഷീര്‍ ബാറ്റ് ചെയ്യാനെത്തിയിരുന്നു. പുതിയ താരങ്ങള്‍ ക്രീസിലെത്തുമ്പോള്‍ സ്ലെഡ്ജ് ചെയ്യുന്നത് ക്രിക്കറ്റില്‍ പതിവാണ്. അത്തരത്തില്‍ സ്ലെഡ്ജിംഗ് ബഷീറിനും നേരിടേണ്ടിവന്നു. സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് അഹമ്മദാണ് ബഷീറിനെ സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ ഏറെ രസകരമായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. 

സര്‍ഫറാസ്, ബഷീറുമായി ഹിന്ദിയില്‍ പരിഹസിക്കുകയായിരുന്നു. ഇംഗ്ലണ്് താരത്തിന് ഹിന്ദി അറിയില്ലെന്ന മട്ടിലായിരുന്നു സര്‍ഫറാസിന്റെ പരിഹാസം. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സര്‍ഫറാസ് ഹിന്ദിയില്‍ ഒരു കമന്റ് പാസ്സാക്കിയപ്പോള്‍ ബഷീര്‍ രസകരമായി മറുപടി നല്‍കുകയും ചെയ്തു. ബാറ്റിംഗിനിറങ്ങിയ ബഷീര്‍ മറുപടി പറയുമെന്ന് സര്‍ഫറാസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ഇംഗ്ലണ്ടില്‍ നിന്നുള്ള 20 കാരനായ ഓഫ് സ്പിന്നര്‍ ഹിന്ദിയില്‍ പ്രതികരിച്ച് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

സര്‍ഫറാസ് ഇങ്ങനെയാണ് പറഞ്ഞത്. ''അവന് കളിക്കാന്‍ അറിയാം, പക്ഷേ ഹിന്ദി മനസ്സിലാകുന്നില്ല''. എന്നാല്‍ പാകിസ്ഥാന്‍ വംശജനായതിനാല്‍ ഹിന്ദിയില്‍ പരിചിതനായ ബഷീര്‍ മറുപടി പറഞ്ഞു, ''എനിക്ക് ഹിന്ദി കുറച്ച് മനസ്സിലാകും.'' എന്നായിരുന്നു ബഷീറിന്റെ മറുപടി. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, റാഞ്ചി ടെസ്റ്റില്‍ തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 353നെതിരെ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 213 എന്ന നിലയിലയാണ്. യശസ്വി ജയ്്‌സ്വാള്‍ (74) ഒഴികെ മറ്റൊര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ (2), ശുഭ്്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ധ്രുവ് ജുറല്‍ (27), കുല്‍ദീപ് യാദവ് (16) എന്നിവരാണ് ക്രീസില്‍. നാല് വിക്കറ്റ് നേടിയ ഷൊയ്ബ് ബഷീറാണ് ഇന്ത്യയെ തകര്‍ത്തത്.

കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ തികഞ്ഞില്ല! കുഞ്ഞിന്റെ പേരില്‍ ഫേക്ക് ഐഡികളുടെ ബഹളം

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന ജോ റൂട്ടിന്റെ സെഞ്ചുറിയാണ് തുണയായത്. 122 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഒല്ലി റോബിന്‍സണ്‍ (58) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. ബെന്‍ ഫോക്‌സ് (47), സാക് ക്രൗളി (42) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലും അരങ്ങേറ്റക്കാരന്‍ അകാശ് ദീപ് മൂന്നും വിക്കറ്റ് വീഴ്ത്തി.