പരിചയസമ്പത്ത് കുറവായതുകൊണ്ടാണെന്ന് അറിയില്ല, എന്തായാലും ഗില്ലിന് ഒരു അബദ്ധം സംഭവിച്ചു. ടോസ് സമയത്തായിരുന്നു സംഭവം.

ചെന്നൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരുടീമിനേയും നയിക്കുന്നത് യുവ ക്യാപ്ന്മാരാണ്. സീസണിന് തൊട്ടുമുമ്പാണ് റുതുരാജ് ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. എം എസ് ധോണിക്ക് പകരമാണ് റുതുരാജ് എത്തുന്നത്. ഗുജറാത്തിനെ നയിക്കുന്നത് ശുഭ്മാന്‍ ഗില്ലാണ്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയപ്പോഴാണ് ഗില്‍ ക്യാപ്റ്റനായി നിയോഗിക്കപ്പെടുന്നത്.

പരിചയസമ്പത്ത് കുറവായതുകൊണ്ടാണെന്ന് അറിയില്ല, എന്തായാലും ഗില്ലിന് ഒരു അബദ്ധം സംഭവിച്ചു. ടോസ് സമയത്തായിരുന്നു സംഭവം. ടോസ് നേടിയാല്‍ ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു ഗില്‍ തീരുമാനിച്ചിരുന്നത്. എന്തായാലും ടോസ് വീണപ്പോള്‍ ഭാഗ്യം ഗില്ലിനൊപ്പമായിരുന്നു. എന്നാല്‍ എന്താണ് തിരഞ്ഞെടുക്കുന്നത് ചോദിച്ചപ്പോള്‍ ഗില്ലിന് പിഴച്ചു. ബാറ്റിംഗ് എന്നാണ് താരം പറഞ്ഞത്. പിന്നീട് 'സോറി.. സോറി...' ബൗളിംഗ് എന്ന് മാറ്റിപറയേണ്ടിവന്നു ഗില്ലിന്. മത്സരം കാണാനെത്തിയവര്‍ക്കാവട്ടെ ചിരിയടക്കാനാവില്ല. രസകരമായ വീഡിയോ കാണാം... 

Scroll to load tweet…

മുംബൈ ഇന്നിംഗ്‌സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണം പതിരാനയ്ക്ക് ആദ്യ മത്സരം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സഞ്ജു കഴിഞ്ഞിട്ടേയൊള്ളൂ ആരും! ഐപിഎല്ലില്‍ അത്യപൂര്‍വ നേട്ടത്തില്‍ കോലി പോലും മലയാളി താരത്തിന് പിറകില്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.