Asianet News MalayalamAsianet News Malayalam

തകര്‍പ്പന്‍ ക്യാപ്റ്റന്‍സി, ഗില്ലിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്; ടെയ്‌ലര്‍ പുറത്തായ പന്ത് കാണാം

ഷമി നിരന്തരം ടെയ്‌ലറെ ഡ്രൈവിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു കെണിയിലാണ് ടെയ്‌ലര്‍ വീണത്. ടെയ്‌ലര്‍ ഒരിക്കല്‍കൂടി കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോള്‍ ഗില്ലിന്റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
 

Watch Video Shubman Gill takes brilliant catch to out Taylor
Author
Southampton, First Published Jun 22, 2021, 7:42 PM IST

സൗതാംപ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍പ്പന്‍ ഫീല്‍ഡിംഗുമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‍മാന്‍ ഗില്‍. മുഹമ്മദ് ഷമിയുടെ പന്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഞ്ചാം ദിവസത്തെ ആദ്യ വിക്കറ്റായിരുന്നത്. നന്നായി പന്തെറിഞ്ഞ ഷമിക്ക് ലഭിച്ച സമ്മാനം കൂടിയായിരുന്നത്. 

ഷമി നിരന്തരം ടെയ്‌ലറെ ഡ്രൈവിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു കെണിയിലാണ് ടെയ്‌ലര്‍ വീണത്. ടെയ്‌ലര്‍ ഒരിക്കല്‍കൂടി കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോള്‍ ഗില്ലിന്റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ഗില്ലിനെ ഷോര്‍ട്ട് കവറില്‍ നിര്‍ത്തിയ കോലിയുടെ ക്യാപ്റ്റന്‍സിയും എടുത്ത് പറയേണ്ടതാണ്. ഗില്ലിന്റെ മുഴുനീള ഡൈവിങ് ക്യാച്ച് വീഡിയോ കാണാം...

സതാംപ്ടണില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 179 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. കെയ്ന്‍ വില്യംസണ്‍ (13), കെയ്ല്‍ ജൈമിസണ്‍ (32) എന്നിവരാണ് ക്രീസില്‍. ഇന്ന് ടെയ്‌ലറെ കൂടാതെ ഹെന്റി നിക്കോള്‍സ് (7), ബി ജെ വാട്‌ലിംഗ് (1), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ടോം ലാതം (30), ഡെവോണ്‍ കോണ്‍വെ (54) എന്നിവരും മടങ്ങിയിരുന്നു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇശാന്തിന് രണ്ടും ആര്‍ അശ്വിന് ഒരു വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios