പോര്‍ട്ട് എലിസബത്ത്: ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍ ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത സാഹസിക ഫീല്‍ഡിങ് ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. ഇതിനിടെ വിസ്മയിപ്പിക്കുന്ന മറ്റൊരു ഫീല്‍ഡിങ്ങുമായി ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത്. സഞ്ജുവിന്റേതിന് സമാനമായിരുന്നു സ്മിത്തിന്റെ ഫീല്‍ഡിങ്ങും. 

ഓസീസ് സ്പിന്നര്‍ ആഡം സാംപയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് സിക്‌സിന് ശ്രമിച്ചു. സാംപയുടെ ഷോട്ട് പിച്ച് പന്തില്‍ ഡി കോക്ക് പുള്‍ ഷോട്ടിന് ശ്രമിച്ചു. സിക്‌സ് ഉറപ്പിച്ച ഷോട്ടായിരുന്നത്. എന്നാല്‍ ബൗണ്ടറി ലൈനില്‍ സ്മിത്തിന്റെ സാഹസിക ഫീല്‍ഡിങ്. ബൗണ്ടറി ലൈനില്‍ നിന്ന് പിന്നിലേക്ക് ഉയര്‍ന്നു ചാടിയ സ്മിത്ത് പന്ത് കൈകളില്‍ ഒതുക്കി. ഇതിനിടെ നിയന്ത്രണം വിട്ട് സ്മിത്ത് പന്ത് അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് തന്നെ പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞിട്ടു. ക്യാച്ച് കയ്യില്‍ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരത്തിലെ മനോഹര നിമിഷമായിരുന്നുവത്. വീഡിയോ കാണാം..

ന്യൂസിലന്‍ഡിനെ അവസാന ടി20യിലായിരുന്നു സഞ്ജുവിന്റെ മാസ്മരിക ഫീല്‍ഡിങ്. ഷാര്‍ദുല്‍ ഠാകൂറിനെതിരെ ന്യൂസിലന്‍ഡ് താരം  റോസ് ടെയ്‌ലര്‍ സിക്‌സിന് ശ്രമിച്ചു. പന്ത് ലോങ് ഓണില്‍ സിക്‌സാകുമെന്ന് മിക്കവരും ഏറെകുറെ ഉറിപ്പിച്ചു. എന്നാല്‍ അവിടെ സഞ്ജു പറന്നെത്തി. രണ്ട് കൈ കൊണ്ടും പന്ത് പിടിച്ചെടുത്ത സഞ്ജു ബൗണ്ടറി ലൈനിനപ്പുറത്തേക്ക് വീഴും പന്ത് പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. ഏറെ രസകരം സഞ്ജുവും സ്മിത്തും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നത് എന്നുള്ളതാണ്. സഞ്ജുവിന്റെ ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത അവിശ്വസീന വീഡീയോ കാണാം...

ഇതാദ്യമായിട്ടല്ല സഞ്ജു ഫീല്‍ഡിങ്ങില്‍ ഇത്തരം പ്രകടനം പുറത്തെടുക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍) വേണ്ടി കളിക്കുമ്പോഴും ഇതുപോലൊരു പ്രകടനം നടത്തിയിരുന്നു. വീഡിയോ കാണാം..