മയേഴ്‌സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് എടുത്തുപറയേണ്ടത്. രണ്ടാം ഓവറിലാണ് മയേഴ്‌സ് മടങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്.
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാലം ടി20യില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍. വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമാവുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് പങ്കുണ്ടായിരുന്നു. അപകടകാരികളായ കെയ്ല്‍ മയേഴ്‌സ് (17), റൊമാരിയോ ഷെഫേര്‍ഡ് (9) എന്നിവര്‍ പുറത്തായത് സഞ്ജുവെടുത്ത ക്യാച്ചിന് പിന്നാലെയാണ്.
ഇതില്‍ മയേഴ്‌സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് എടുത്തുപറയേണ്ടത്. രണ്ടാം ഓവറിലാണ് മയേഴ്‌സ് മടങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. താരത്തിന്റെ ബൗണ്‍സര്‍ മയേഴ്‌സ് അപ്പര്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചു. സഞ്ജുവിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന പന്ത് താരം ഒരു ഗംഭീര ചാട്ടത്തിലൂടെ കയ്യിലൊതുക്കി. വീഡിയോ കാണാം...
നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (61), ഷായ് ഹോപ് (45) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിലങ്ങിയത്. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്. അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
വിന്‍ഡീസ്: ബ്രാണ്ടന്‍ കിംഗ്, കെയ്ല്‍ മെയേഴ്സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍(ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്മെയര്‍, ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്മിത്ത്, അക്കീല്‍ ഹൊസൈന്‍, ഒബെഡ് മക്കോയി.

