Asianet News MalayalamAsianet News Malayalam

തന്‍റെ ബാറ്റിംഗ് കോച്ച് കിഷനെന്ന് സൂര്യ! ക്രിസ്റ്റ്യാനോ സഹതാരമെന്ന് അര്‍ഷ്ദീപ്; ചിരിച്ച് മറിഞ്ഞ് ആരാധകര്‍

നായകന്‍ സൂര്യ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ചലഞ്ചിലുള്ളത്. സൂര്യകുമാര്‍ യാദവിനോട് ബാറ്റിംഗ് പരിശീലകന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ ഇഷാന്‍ കിഷന്റെ പേരാണ് പറയുന്നത്.

watch video suryakumar yadav says ishan kishan batting coach 
Author
First Published Dec 3, 2023, 11:24 PM IST

ബംഗളൂരു: ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് പകരമാവില്ലെങ്കിലും ഓസട്രേലിയക്ക് എതിരെയുള്ള ടി 20 പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യയും ആരാധകരും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഒരു മത്സരം അവശേഷിക്കുമ്പോള്‍ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ബിസിസിഐ പങ്കുവെച്ച രസകരമായ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരം നല്‍കുന്ന കളിയില്‍ കൗതുകമുണര്‍ത്തുന്ന താരങ്ങളുടെ ഉത്തരം ആരാധകരെ ചിരിപ്പിക്കുന്നതാണ്. 

നായകന്‍ സൂര്യ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ചലഞ്ചിലുള്ളത്. സൂര്യകുമാര്‍ യാദവിനോട് ബാറ്റിംഗ് പരിശീലകന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ ഇഷാന്‍ കിഷന്റെ പേരാണ് പറയുന്നത്. കളിക്കുന്ന സ്‌പോര്‍ട്‌സിനെ കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ഷ്ദീപ് സോക്കര്‍ എന്നാണ് പറഞ്ഞത്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തന്റെ സഹതാരവുമാക്കി. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനെയാണ് സുന്ദര്‍ സഹതാരമാക്കിയത്. അല്‍പ്പം കൂടെ കടന്ന് സുന്ദര്‍ സൂര്യകുമാര്‍ യാദവിനെ ടെന്നീസ് താരമാക്കി മാറ്റി. ഓസീസിനെതിരെയുള്ള അഞ്ചാമത്തെ ടി 20 മത്സരത്തിന് മുന്നോടിയായാണ് താരങ്ങള്‍ രസകരമായ ചലഞ്ചില്‍ പങ്കെടുത്തത്.

അതേസമയം, ഓസീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 

അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി. 

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്. പിന്നീട് ബെന്‍ - ടിം ഡേവിഡ് (17) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി. മാത്യൂ ഷോര്‍ട്ട് (16), ബെന്‍ ഡാര്‍ഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മുകേഷ് കുമാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.  

വെയ്ഡ് (22) - നതാന്‍ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറില്‍ വെയ്ഡിനെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു. അവസാ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. ബെഹ്രന്‍ഡോര്‍ഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു. 

എന്താ ഹെഡ്ഡേ മണ്ണ് പറ്റിയോ..? ഇത് കണ്ട് സഞ്ജുവിനും രോമാഞ്ചമടിച്ച് കാണും; ആവേശിന്റെ തീപ്പൊരി ബൗളിംഗ്

 

Latest Videos
Follow Us:
Download App:
  • android
  • ios