മുംബൈ ഇന്ത്യന്‍സിലെ സഹതാരമാണെന്നും നോക്കിയില്ല! ഗ്രീനിന്റെ ഒരോവറില്‍ സൂര്യകുമാര്‍ പായിച്ചത് നാല് സിക്‌സുകള്‍
ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് (37 പന്തില്‍ 72) 26 റണ്‍സാണ് ഗ്രീനിന്റെ ഒരോവറില്‍ അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരുമിച്ചാണ് ഇരുവരും കളിക്കുന്നത്.

ഇന്‍ഡോര്‍: ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഒരു ഓസ്‌ട്രേലിയന്‍ ബൗളറുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കാമറൂണ്‍ ഗ്രീനിന്റേത്. 10 ഓവറില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നെങ്കിലും 103 റണ്‍സ് താരം വഴങ്ങിയിരുന്നു. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മൂന്നാമനായി ഗ്രീന്‍. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 113 റണ്‍സ് വഴങ്ങിയ മൈക്ക് ലൂയിസാണ് ഒന്നാമന്‍. കൂടെ സ്പിന്നര്‍ ആഡം സാംപയുമുണ്ട്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലാണ് സാംപ 113 റണ്‍സ് വഴങ്ങിയത്. ഇപ്പോള്‍ ഗ്രീന്‍ മൂന്നാമനും. 2018ല്‍ നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വഴങ്ങിയ ആന്‍ഡ്രൂ ടൈ, ഇതേ മത്സരത്തില്‍ 92 റണ്‍സ് വിട്ടുകൊടുത്ത ജേ റിച്ചാര്‍ഡ്‌സണ്‍ അഞ്ചാമതുണ്ട്.
ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് (37 പന്തില്‍ 72) 26 റണ്‍സാണ് ഗ്രീനിന്റെ ഒരോവറില്‍ അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരുമിച്ചാണ് ഇരുവരും കളിക്കുന്നത്. ഏകദിനത്തില്‍ ഓസീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത താരങ്ങളുടെ പട്ടികയിലും ഗ്രീന്‍ ഇടം പിടിച്ചു. 1987ല്‍ ഇംഗ്ലണ്ടിനെതിരെ സിമോണ്‍ ഡേവിസ്, 1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്രെയ്ഗ് മക്‌ഡെര്‍മോട്ട്, 2013ല്‍ ഇന്ത്യക്കെതിരെ സേവ്യര്‍ ഡൊഹെര്‍ട്ടി, ഈവര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കതെിരെ ആഡം സാപം എന്നിവരും ഗ്രീനിനെ പോലെ 26 റണ്‍സ് വഴങ്ങിയ താരങ്ങളാണ്. സൂര്യകുമാര്‍ ഗ്രീനിനെതിരെ നാല് സിക്‌സുകള്‍ നേടുന് വീഡിയോ കാണാം...
നേരത്തെ, പാറ്റ് കമ്മിന്‍സ് ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്. പകരം ക്യാപ്റ്റനായതക് സ്റ്റീവന്‍ സ്മിത്ത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ജസ്പ്രിത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍.