പാകിസ്ഥാനെതിരായ ജയം നൃത്തം ചെയ്ത് ആഘോഷിക്കരുത്! അഫ്ഗാനില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി താലിബാന്‍ -വീഡിയോ
കടുത്ത നിയന്ത്രമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൃത്തം ചെയ്ത് ആഘോഷിക്കരുതെന്നാണ് ഭരണത്തിലുള്ള താലിബന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തകര്‍ത്തതിന് പിന്നാലെ കാബൂള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള ആഘോഷമാണ് അരങ്ങേറുന്നത്. കാബൂളിന് പുറമെ കാണ്ഡഹാറിലും അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങളിലൂ െമമട കടന്നുപോകുന്ന അഫ്ഗാന് പാകിസ്ഥാനെതിരായ ജയം വലിയ ആശ്വാസമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ആഘോഷം നടത്തുന്നതും.
എന്നാല്‍ കടുത്ത നിയന്ത്രമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൃത്തം ചെയ്ത് ആഘോഷിക്കരുതെന്നാണ് ഭരണത്തിലുള്ള താലിബന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരത്തില്‍ ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷമായിട്ടാണ് പെരുമാറുന്നതും. വണ്ടിയിലെത്തിയ ഒരു ആരാധകനെ ഉപദ്രവിക്കുന്നതും വീഡിയോകളില്‍ കാണാം. എന്നാല്‍ താലിബാന്‍ അനുകൂലികളും വിജയം ആഘോഷിക്കുന്നുണ്ടെന്ന് ചില വീഡിയോകള്‍ പറയുന്നു. എക്‌സില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ കാണാം...
ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.
മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാന്‍ (87), റഹ്‌മാനുള്ള ഗുര്‍ബാസ് (65), റഹ്‌മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിംഗ്സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.
ദിവസവും കഴിക്കുന്നത് എട്ട് കിലോ ആട്ടിറച്ചി? തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പരിഹസിച്ച് വസീം അക്രം