പവലിയനിലേക്ക് മടങ്ങുമ്പോള്‍ കോലി തൃപ്‌നല്ലെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ നിരാശയും ദേഷ്യവും മുഖത്ത് കാണാമായിരുന്നു.

ട്രിനിഡാഡ്: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ കോലി പൂര്‍ത്തിയാക്കിയത്. ഇതോടെ കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി. 121 റണ്‍സെടുത്ത കോലി റണ്ണൗട്ടാവുകയായിരുന്നു. സിംഗിളിന് ശ്രമിക്കുമ്പോള്‍ അല്‍സാരി ജോസഫിന്റെ നേരിട്ടുള്ള ഏറില്‍ കോലി റണ്ണൗട്ടാവുകയായിരുന്നു.

പവലിയനിലേക്ക് മടങ്ങുമ്പോള്‍ കോലി തൃപ്‌നല്ലെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ നിരാശയും ദേഷ്യവും മുഖത്ത് കാണാമായിരുന്നു. ബാറ്റുകൊണ്ട് പാഡില്‍ അടിച്ചാണ് കോലി നിരാശ പ്രകടമാക്കിയത്. ചിലപ്പോള്‍ കോലി ഇരട്ട സെഞ്ചുറിയെ കുറിച്ച് ചിന്തിച്ചിരിക്കാം എന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ വ്യക്തമാക്കിയത്. വീഡിയോ കാണാം...

Scroll to load tweet…

ട്രിനിഡാഡില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ആറിന് 373 എന്ന നിലയിലാണ് ഇന്ത്യ. ഇഷാന്‍ കിഷന്‍ (18), ആര്‍ അശ്വിന്‍ (6) എന്നിവരാണ് ക്രീസില്‍. കോലിക്ക് പുറമെ രവീന്ദ്ര ജഡേജയുടെ (61) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ആദ്യദിനം ഇന്ത്യന്‍ ടീം 288-4 എന്ന സ്‌കോറിലാണ് അവസാനിപ്പിച്ചത്. ആദ്യ ദിനം അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ എന്നിവരുടെയും ചെറിയ സ്‌കോറുകളില്‍ മടങ്ങിയ മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍, അഞ്ചാം നമ്പര്‍ താരം അജിങ്ക്യ രഹാനെ എന്നിവരുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷം യശസ്വി 74 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ 143 പന്തില്‍ 80 പേരിലാക്കിയപ്പോള്‍ ഗില്‍ 12 പന്തില്‍ പത്തുമായി വീണ്ടും നിരാശ സമ്മാനിച്ചു. 36 പന്തില്‍ 8 റണ്‍സെടുത്ത രഹാനെയ്ക്കും തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി കെമാര്‍ റോച്ച്, ഷാന്നന്‍ ഗബ്രിയേല്‍, ജൊമെല്‍ വാരിക്കന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ബുമ്രയും രാഹുലുമൊക്കെ ഉഷാറാണ്! പരിക്കേറ്റ ഇന്ത്യന്‍ താരങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിസിസിഐ